Idukki വാര്‍ത്തകള്‍
പീഡാനുഭവ സ്മരണ പുതുക്കി വാഗമൺ കുരിശുമല കയറ്റം


വാഗമൺ കുരിശുമലയിൽ രാവിലെ 9 മണിക്ക് ഭരണങ്ങാനം, അയ്യമ്പാറ പള്ളികളുടെ നേതൃത്വത്തിൽ കുരിശിൻ്റെ വഴിയും 10:30 ന് വി. കുർബാനയും തുടർന്ന് നേർച്ചകഞ്ഞി വിതരണവും നടന്നു. ഭരണങ്ങാനം ഫൊറോന പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. മാത്യു തയ്യിൽ, അയ്യമ്പാറ പള്ളി വികാരി ഫാ. ജോസഫ് കൈതോലിൽ , വാഗമൺ പള്ളി വികാരി ഫാ. ആൻ്റണി വാഴയിൽ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.