Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വള്ളക്കടവ് ആനവിലാസം റോഡിൽ മാലിന്യം തള്ളൽ രൂക്ഷം


കട്ടപ്പന നഗരസഭ പരിധിയിൽ മാലിന്യം തള്ളൽ രൂക്ഷമാകുകയാണ്. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ മേഖലയിലെ റോഡുസൈഡിലെ മാലിന്യങ്ങളും കൈത്തോടുകളും വൃത്തിയാക്കി നഗരസഭ ആരോഗ്യവകുപ്പ് നീങ്ങുമ്പോഴാണ് വീണ്ടും മാലിന്യങ്ങൾ വലിച്ചെറിയുന്നത്.
കഴിഞ്ഞ ദിവസം വള്ളക്കടവ് ആനവിലാസം റോഡിൽ മാലിന്യം തള്ളിയതിന് ആനവിലാസം സ്വദേശിയായ ഡോക്ടർക്ക് 5000 രൂപാ ഫൈൻ നൽകുകയും മാലിന്യങ്ങൾ തിരിച്ചെടുപ്പിക്കുകയും ചെയ്തിരുന്നു.
മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിന്
കഴിഞ്ഞ ഒന്നരമാസം കൊണ്ട് നഗരസഭ ആരോഗ്യ വിഭാഗം ഒന്നര ലക്ഷം രൂപായാണ് ഫൈൻ അടപ്പിച്ചത്.
മാലിന്യസംസ്ക്കരണ പ്രവർത്തനങ്ങളുമായി നഗരസഭ മുന്നോട്ടു പോകുമ്പോഴും മലയാളിയും വലിച്ചെറിയൽ സംസ്ക്കാരം തുടരുകയാണ്.