കേരളത്തിൽ സമസ്ത മേഖലയിലും വിലക്കയറ്റം രൂക്ഷമാകുമ്പോൾ വിലയില്ലാതായത് പിണറായി വിജയന് മാത്രമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി


കോൺഗ്രസ് കട്ടപ്പന വള്ളക്കടവ് വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: അബിൻ വർക്കി ഉൽഘാടനം ചെയ്തു.
കേരളത്തിലെ മയക്കുമരുന്ന് ലോബികൾ നിയന്ത്രിക്കുന്നത് CPM ആണെന്ന് അബിൻ വർക്കി കുറ്റപ്പെടുത്തി.
ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നൂറാം വാർഷികാത്തോടനുബന്ധിച്ചാണ് കെ പി സി സി നിർദേശപ്രകാരം കുടുംബസംഗമങ്ങൾ നടത്തുന്നത്.
സംഗമത്തിൽ വച്ച് മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു.
വാർഡ് പ്രസിഡണ്ട് വിൻസന്റ് ഇളപ്പാനി അധ്യക്ഷത വഹിച്ചു. എ ഐ സി സി അംഗം അഡ്വ: ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ പി സി സി സെക്രട്ടറി തോമസ് രാജൻ, നേതാക്കളായ അഡ്വ: കെ ജെ ബെന്നി, പി ആർ അയ്യപ്പൻ, തോമസ് മൈക്കിൾ, മനോജ് മുരളി, സിജു ചക്കുംമൂട്ടിൽ, ബീന ടോമി, ഷാജി വെള്ളംമാക്കൽ, ബാബു പുളിക്കൽ, ലീലാമ്മ ബേബി, സജിമോൾ ഷാജി തുടങ്ങിയവർ പങ്കെടുത്തു.