6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

എം.സി.എഫ് ന് സ്ഥലം വാങ്ങൽ തീരുമാനത്തിൽ അഴിമതി ആരോപണമായി ഉപ്പുതറയിൽ കോൺഗ്രസ്സ് അംഗങ്ങൾ



എം.സി.എഫ് ന് സ്ഥലം വാങ്ങൽ തീരുമാനത്തിൽ അഴിമതി ആരോപണമായി ഉപ്പുതറയിൽ കോൺഗ്രസ്സ് അംഗങ്ങൾ. സബ് കമ്മറ്റിയിൽ ഉൾപ്പെട്ട രണ്ടംഗങ്ങൾ വായ്മൂടിക്കെട്ടി പഞ്ചായത്ത് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി.


വ്യാജ കമ്മറ്റി തീരുമാനത്തിൻ്റെ മറവിലാണ് സ്ഥലം വാങ്ങാനൊരു രുങ്ങുന്നതെന്നും ആരോപണം. തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് നൽകിയ ശേഷമാണ് ഇരുവരും കുത്തിയിരുന്ന് പ്രതിഷേധിച്ചത്.


ഉപ്പുതറ ഗ്രാമ പഞ്ചായത്തിൽ എം.സി. എഫ് പണിയുന്നതിന് സ്ഥലം വാങ്ങുന്നതിൽ അഴിമതിയെന്ന് ആരോപിച്ച് കോൺഗ്രസ്സ് അംഗങ്ങൾ പഞ്ചായത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഉപ്പുതറ പഞ്ചായത്തിലെ ബജറ്റ് അംഗീകരിക്കൽ യോഗം ബഹിഷ്കരിച്ചാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വായ് മൂടിക്കെട്ടികുത്തിയിരിപ്പ് സമരം നടത്തിയത്.സ്ഥലം വാങ്ങുന്നതുമായ് ബന്ധപ്പെട്ട് ഒരു സബ് കമ്മറ്റിയെ  പഞ്ചായത്ത് കമ്മറ്റി തിരുമാനിച്ചിരുന്നു. എന്നാൽ രജിസ്ട്രേഷൻ നടപടി ആകുന്നതുവരെ സബ് കമ്മറ്റി യോഗം ചേർന്നിട്ടില്ല. പഞ്ചായത്ത് സെക്രട്ടറിയെ പരാതി അറിയിച്ചതിനെ തുടർന്ന് പെട്ടന്ന് സബ് കമ്മറ്റി വിളിച്ചു ചേർക്കുകയാണ് ഉണ്ടായത്. 19-7-2024 ലെ പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ സബ് കമ്മറ്റി അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും സ്ഥലവും തുകയും ബോധ്യപ്പെട്ടു എന്ന് രേഖപ്പെടുത്തിയത് വ്യാജ രേഖയുമുണ്ടാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത് .രണ്ട് വർഷം മുമ്പ് ശ്മാശാനത്തിന് ഭൂമി വാങ്ങിയത് സെൻ്റിന്  67000 രൂപയ്ക്കാണ് ഇതിന് സമീപമുള്ള സ്ഥലം ഇപ്പോൾ എം. സി.എഫി ന് വാങ്ങുന്നത് സെൻ്റിന് 91000 രൂപക്കാണ്. ഇതിൽ നിന്ന് തന്നെ അഴിമതി മനസ്സിലാകുമെന്നും ,സി.പി.എം പ്രദേശിക നേത്യത്വത്തിൻ്റെ അറിവോടെയാണോ ഈ അഴിമതി എന്ന് സംശയിക്കുന്നതായും സി.പി.എം നേതൃത്വം മറുപടി പറയണമെന്നും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ , ഗ്രാമ പഞ്ചായത്തംഗം ഓമന സോദരൻ എന്നിവർ പറഞ്ഞു.


എം.സി.എഫ് ന് സ്ഥലം വാങ്ങുന്നതുമായ് ബന്ധപ്പെട്ട് വ്യാജമായ് ഏഴുതി ചേർത്ത പഞ്ചായത്ത് കമ്മറ്റി തീരുമാനം പിൻവലിക്കുക,

എം.സി.എഫ് ന് സ്ഥലം വാങ്ങൽ പഞ്ചായത്ത് ജനറൽ കമ്മിറ്റിയിൽ വിശദമായ്  ചർച്ച നടത്തി അംഗീകാരം നേടിയതിനു ശേഷം മാത്രം തുക അനുവതിക്കുക…..

എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്തിന് മുന്നിൽ വാ മൂടിക്കെട്ടി കോൺഗ്രസ്സ് അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

സബ് കമ്മറ്റിയിൽ ഉൾപ്പെടുത്തിയ കോൺഗ്രസ് അംഗങ്ങളാണ് വായ്മൂടി കെട്ടികുത്തിയിരിപ്പ് സമരം നടത്തിയത്. ബജറ്റ് അംഗീകരിക്കൽ യോഗത്തിന് തൊട്ട് പിന്നാലെയാണ് സബ് കമ്മറ്റി അംഗങ്ങളുടെ പ്രതിഷേധം അരങ്ങേറിയത്. ഇതിനിടെ ഭരണകക്ഷിയിലെ ഒരംഗം ഓബുഡ്സ്മാൻ കളക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയതായും സൂചനയുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!