നാട്ടുവാര്‍ത്തകള്‍
കമ്പംമെട്ട് ചെക്പോസ്റ്റിൽ മിന്നൽ പരിശോധന; എക്സൈസ് ഉദ്യോഗസ്ഥനിൽ നിന്ന് 7,490 രൂപ പിടികൂടി
നെടുങ്കണ്ടം ∙ മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കമ്പംമെട്ട് ചെക്പോസ്റ്റിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ കടന്നുകളയാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥനിൽ നിന്ന് 7,490 രൂപ പിടിച്ചെടുത്തു. കമ്പംമെട്ടിലൂടെ കടന്നുപോകുന്ന ചരക്കുവാഹനങ്ങളിൽ നിന്ന് അനധികൃത പണപ്പിരിവ് നടത്തുന്നതായി ജില്ലാ പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഏതാനും ദിവസമായി മുല്ലപ്പെരിയാർ ഡിവൈഎസ്പി നന്ദനൻ പിള്ളയ്ക്കു കമ്പംമെട്ട് ചെക്പോസ്റ്റിന്റെ ചുമതല ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പുസ്വാമി കൈമാറിയിരുന്നു. ഇന്നലെ പുലർച്ചെ 4.30 നു മിന്നൽ പരിശോധനയ്ക്കിടെ ഒരാൾ കടന്നുകളയാൻ ശ്രമിക്കുന്നതു ശ്രദ്ധയിൽപെടുകയായിരുന്നു. സിവിൽ എക്സൈസ് ഓഫിസറായ ദിപുരാജിന്റെ കയ്യിലെ കാലിയായ ഐസ്ക്രീം പാത്രത്തിൽ സൂക്ഷിച്ചിരുന്ന 7,490 രൂപയാണ് പിടികൂടിയത്.