Idukki വാര്‍ത്തകള്‍
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


നരിയമ്പാറ ഹോളിക്രോസ്സ് പള്ളിയുടെ ഹാളിൽ വച്ച് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ സഹകരണത്തോടെ മൊബൈൽ മെഡിക്കൽ ക്യാമ്പ്, ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്, ടി ബി, ലെപ്രസി, കാൻസർ നിർണ്ണയ സ്ക്രീനിംഗ് ക്യാമ്പ് ,ആരോഗ്യ ബോധവത്കരണം തുടങ്ങിയവ നടത്തി. മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു മധുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ജോസഫ് ബോധവൽക്കരണ ക്ലാസ് നയിച്ചു. , ഡോ. വിപിൻ, ജെ പി എച്ച് എൻ ജയ ടി പി . എം എൽ എസ് പി ജൂബിലി പോൾ എന്നിവർനേതൃത്വം നൽകി. ആശ പ്രവർത്തകരായ ജെസ്സി, റിന്റ, വത്സമ്മ എന്നിവർ പങ്കെടുത്തു