ഏലപ്പാറ ഫോര്‍മര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഏപ്രില്‍ 12ന് അധ്യാപക പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തും


സംഗമത്തിന് മുന്നോടിയായി ‘ജീവിതമാണ് ലഹരി’ എന്ന പേരില്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ 29 ആം തിയതി നടത്തും. ഉച്ചയ്ക്ക് 1.30ന് മുന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. ഏലപ്പാറ ഗവ. എച്ച്എസില്‍ നിന്ന് പഠിച്ചിറങ്ങിയവരുടെ സംഘടനയായ ഏലപ്പാറ ഫോര്‍മര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് ഏപ്രില്‍ 12ന് അധ്യാപക പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തുന്നത്. ഏലപ്പാറയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനുമുന്നോടിയായി ‘ജീവിതമാണ് ലഹരി’ എന്ന പേരില്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ 29ന് സംഘടിപ്പിക്കും. ഉച്ചയ്ക്ക് 1.30ന് മുന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും.
പീരുമേട് താലൂക്കിലെ 12 വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ കോളേജ്, ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ തലം വരെയുള്ള 300ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
കൂടാതെ, സംഗമത്തിന്റെ പ്രചാരണാര്‍ഥം കലാപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന വിളംബര സാംസ്‌കാരിക ജാഥ ഏപ്രില്‍ 6ന് പീരുമേട് താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
2014ല്‍ രൂപീകരിച്ച ഏലപ്പാറ ഫോര്‍മര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. രാജ്യത്തിന് അകത്തും പുറത്തുമായി 20ല്‍പ്പരം യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. 1800ല്‍പ്പരം പുസ്തകങ്ങളുള്ള ലൈബ്രറിയും ഓഫീസും സംഘടനയ്ക്ക് ഉണ്ട്.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് മാത്യു ജോൺ, ജനറൽ സെക്രട്ടറി ഓ എച് ഷാജി , ഷാജി ജോൺ, ടി ജോർജ്കുട്ടി, കെ ചന്ദ്രസലീം എന്നിവർ പങ്കെടുത്തു .