Idukki വാര്‍ത്തകള്‍
അരുവിത്തുറ കോളേജിൽ യൂണിയൻ ബഡ്ജറ്റ് അവലോകനം ഫിസ്ക്കൽ ഫോർ സൈറ്റ് 2025


അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 യൂണിയൻ ബജറ്റ് അവലോകന പരിപാടി സംഘടിപ്പിച്ചു.ഫിസ്ക്കൽ ഫോർ സൈറ്റ് എന്ന പരിപാടിയിൽ നയവും വികസനവും ജനങ്ങളും എന്ന വിഷയത്തിലാണ് സംവാദം നടന്നത്.സംവാദത്തിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ കോളേജ് ബസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി പ്രോഗ്രാം കോഡിനേറ്റർ ബിനോയ് സി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.യൂണിയൻ ബജറ്റിന്റെ ഗുണദോഷ വശങ്ങൾ വിദ്യാർത്ഥികൾ പരിപാടിയിൽ അവതരിപ്പിച്ചു. ശക്തമായ വാദപ്രതിവാദങ്ങൾക്കും പരിപാടി വേദിയായി.