Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

BJP ന്യൂനപക്ഷമോർച്ച ഇടുക്കി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ക്രിസ്‌തുമസ് സ്നേഹസന്ദേശയാത്ര ഡിസംബർ 21 ന് കട്ടപ്പനയിൽ








സ്നേഹത്തിന്റെയും സമാധാനത്തിൻ്റെയും സഹോദര്യത്തിന്റെയും സന്തോഷത്തിൻ്റെയും ദിനമായ ക്രിസ്‌തുമസ് ഭാഗമായി കട്ടപ്പനയിൽ സ്നേഹസന്ദേശയാത്ര ആഘോഷത്തിൻ്റെ സംഘടിപ്പിക്കുന്നു. ഡിസംബർ 21-ാം തീയതി വൈകിട്ട് 5 മണിക്ക് വാദ്യമേളങ്ങളോടുകൂടി പഴയ ബസ്റ്റാൻഡിൽ നിന്നുമാരംഭിച്ച് സെൻ ട്രൽ ജംഗ്ഷൻ, അശോകകവല വഴി പുതിയബസ്റ്റാൻഡിൽ എത്തിച്ചേർന്ന് വാദ്യമേളങ്ങളോടുകൂടി കരോൾഗാനങ്ങളും ക്രിസ്‌തുമസിൻ്റെ സ്നേഹസന്ദേശവും നൽകി മധുരവും പങ്കിട്ട് ആഘോഷപരിപാടികൾ പര്യവസാനിക്കും.


ഫാദർ ജോസ് മാത്യൂ പറപ്പള്ളിൽ, ഫാദർ ജോൺ ഈറ്റാലിയിൽ
എന്നിവർ സ്നേഹ സന്ദേശം നൽകും .

ന്യൂന പക്ഷമോർച്ച ജില്ലാ അദ്ധ്യക്ഷൻ വി.സി.വർഗ്ഗീസും ന്യൂനപക്ഷമോർച്ച യുടെ കട്ടപ്പന മണ്‌ഡലത്തിൻ്റെ പ്രസിഡണ്ട് റ്റി.സി. ദേവസ്യയും, ബിജെപി കട്ടപ്പന മണ്ഡ‌ലത്തിൻ്റെ വൈസ്പ്രസിഡണ്ടും മുൻസിപ്പൽ കൗൺസി ലറുമായ തങ്കച്ചൻ പുരയിടവും ചേർന്ന് സ്നേഹസന്ദേശയാത്രക്ക് നേതൃത്വം നൽകും.



പത്രസമ്മേളനത്തിൽ
ന്യൂനപക്ഷാമോർച്ചാ ജില്ലാ പ്രസിഡണ്ട്
വി.സി.വർഗ്ഗീസ്, ന്യൂനപക്ഷമോർച്ച കട്ടപ്പന മണ്‌ഡലം പ്രസിഡണ്ട്
റ്റി.സി.ദേവസ്യാ,
കട്ടപ്പന മുൻസിപ്പൽ കൗൺസിലർ, ബിജെപി കട്ടപ്പന മണ്‌ഡലം വൈസ്പ്രസിഡണ്ട് തങ്കച്ചൻ പുരയിടം, ജിബിൻ സെബാസ്റ്റ്യൻ, അലക്സ് തെന്നാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!