ഇടുക്കി ജില്ലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുഖ്യ മന്ത്രി, റവന്യു മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, നിയമ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി


ഇടുക്കി ജില്ലയിലെ നിർമ്മാണ മേഖല നേരിടുന്ന പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുഖ്യ മന്ത്രി, റവന്യു മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, നിയമ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി. ജില്ലാ കളക്ടറും ജില്ലയിലെ ഉദ്യോഗസ്ഥൻ മാരും ചേർന്ന് നടത്തുന്ന ഇടപെടലുകൾ നിമിത്തം ജില്ലയിലെ നിർമ്മാണ മേഖല സ്തംഭിച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തികൾ പൂർത്തിയാക്കാൻ കഴിയുന്നില്ല. ജില്ലയിലെ രാഷ്ട്രീ പാർട്ടികളുടെ പ്രതിനിധികൾ, നിർമ്മാണ മേഖലയിലെ വിവിധ സംഘടനകൾ എന്നിവരുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ജില്ലാ സംരക്ഷണ സമിതി യുടെ ഭാരവാഹികളും ജനപ്രതിനിധി കളുമാണ് മന്ത്രിമാർക്ക് നിവേദനം നൽകിയത്.മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരാനാകുന്നേൽ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ലതീഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജി സത്യൻ, കോൺട്രാക്ടർസ് അസോസിയേഷൻ ഭാരവാഹികളായ ജോസ് മാത്യു, കെ എ ചെറിയാൻ, എൻ സി ജോൺസൻ, സിനോയി ജേക്കബ് എന്നിവരാണ് സംരക്ഷണ സമിതി ക്കു വേണ്ടി മുഖ്യ മന്ത്രിയെയും മന്ത്രിമാരെയും കണ്ടത്.