വദനാരോഗ്യദിനാഘോഷം സംഘടിപ്പിച്ചു


മാർച്ച് 20 ലോക വദനാരോഗ്യ ദിനവുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്ഘാടനം ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷാരോൺ ജോർജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസിലെ എം സി എച്ച് ഓഫീസർ പി.എ. ജാൻസി അധ്യക്ഷത വഹിച്ചു.
ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രം ഡെന്റൽ സർജൻ ഡോ. ഐശ്വര്യ ദന്ത സംരക്ഷണത്തെപ്പറ്റി ക്ലാസുകൾ നയിച്ചു. ദന്ത സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ മാസ് മീഡിയ വിഭാഗം തയ്യാറാക്കിയ ഹാൻഡ് ബുക്ക് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷാരോൺ ജോർജ് ഡോ. ഐശ്വര്യ ക്ക് കൈമാറി പ്രകാശനം ചെയ്തു.
ഹാൻഡ് ബുക്ക് പൊതുജനങ്ങൾക്കും ,ആശാവർക്കർക്കുമായി വിതരണം ചെയ്തു. ദന്ത സംരക്ഷണ മാർഗത്തെ സംബന്ധിച്ച പോസ്റ്റർ പ്രദർശനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ & മീഡിയാ ഓഫീസർ വി.ആർ. ഷൈലാഭായി, ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ രാജേഷ്, എൽ എച്ച് എസ് ഡോളി, ഹെൽത്ത് ഇൻസ്പെക്ടർ സോന, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.