ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്


കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടുക്കി സിറ്റിംഗ് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.
താമസസ്ഥലത്തിന് കൈവശ രേഖയും പട്ടയവും ലഭ്യമാകുന്നതിന് പഞ്ചായത്ത് സെക്രട്ടറി നിരാക്ഷേപപത്രം നൽകുന്നില്ലെന്ന മുണ്ടക്കയം സ്വദേശിയുടെ ഹർജി പരിഗണിച്ച കമ്മീഷൻ പരാതിക്കാരനെ നേരിൽ കേട്ട് പരാതിക്ക് പരിഹാരം കാണാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി ഹർജിയിന്മേലുള്ള തുടർ നടപടികൾ അവസാനിപ്പിച്ചു.
വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടം പ്രാർത്ഥനാലയമായി ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ അപേക്ഷയിന്മേൽ നടപടി കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിൽ ജില്ലാ കളക്ടറെ കക്ഷി ചേർത്ത് റിപ്പോർട്ട് തേടുവാനും തീരുമാനിച്ചു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പരിൽ വാട്ട്‌സ് ആപ്പിലൂടെയും പരാതി സമർപ്പിക്കാവുന്നതാണ്.