കാടറിയുന്നവരുടെ കാട്ടറിവ് പങ്കു വെച്ച് ഗോത്രഭേരി സെമിനാർ


വന്യജീവി -മനുഷ്യ സംഘർഷം ലഘൂകരിക്കുക ലക്ഷ്യം
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആദിവാസി ഉന്നതികളിൽ അധിവസിക്കുന്നവരുടെ അറിവും അനുഭവ സമ്പത്തും പങ്കവെക്കുന്നതിനായി ഗോത്രഭേരി സെമിനാർ സംഘടിപ്പിച്ചു.
കാടറിയുന്നവരുടെ കാട്ടറിവ് മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് പ്രയോജനപ്പെടുത്തുക എന്നതാണ് ഗോത്രഭേരിയുടെ ലക്ഷ്യം.
വെള്ളാപ്പാറ ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ നടന്ന സെമിനാർ കോവിൽമല രാജാവ്
രാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളെ പ്രതിരോധിക്കു ന്നതിനുള്ള പരമ്പരാഗത രീതികൾ അനുവർത്തിക്കുന്നതിൽ നിന്ന് പിന്നാക്കം പോയതാണ് മനുഷ്യ – വന്യ ജീവി സംഘർഷം വർധിക്കാനിടയാ ക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഉൾവനത്തിൽ വന്യമൃഗങ്ങൾ ക്കാവശ്യമായ ആഹാര പദാർഥങ്ങളുണ്ട്. എന്നാൽ പുതിയ ആഹാരരീതികൾ മനസിലാക്കിയ വന്യമൃഗങ്ങൾ വീണ്ടും മനുഷ്യവാസ മേഖലയിലെത്തുകയാണ്.
കാടിനെ അറിയുന്ന മനുഷ്യരുടെ അറിവ് വനം വകുപ്പ് തിരിച്ചറിയുകയാണെന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ച മിഷൻ ട്രൈബൽ നോളജ് സംസ്ഥാന കോ-ഓഡിനേറ്റർ രാജു കെ. ഫ്രാൻസിസ് പറഞ്ഞു.
കേരളത്തിൽ അധികരിച്ചു വരുന്ന മനുഷ്യ വന്യജീവി സംഘർഷം ലഘുകരിക്കുന്നത്തിനു വേണ്ടി കേരള വനം വകുപ്പ് നടപ്പിലാക്കുന്ന 10 മിഷനുകളിൽ ഒന്നായ മിഷൻ ട്രൈബൽ നോളജിന്റെ ഭാഗമായാണ് ഗോത്രഭേരി എന്ന പേരിൽ കോട്ടയം ഡിവിഷൻ, ഇടുക്കി വന്യ ജീവി ഡിവിഷൻ എന്നീ ഡിവിഷനുകളിലെ ആദിവാസി ഉന്നതികളിലെ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് വെള്ളാപ്പാറ ഫോറെസ്റ്റ് നേച്ചർ എഡ്യൂക്കേഷൻ സെന്ററിൽ കേരള വനം ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, ട്രൈബൽ ഡിപ്പാർട്മെന്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചത്.
ഇടുക്കി വന്യജീവി സാങ്കേതത്തിലെ വന്മാവ് കൊല്ലത്തിക്കാവ് കിഴുകാനം കണ്ണമ്പടി മുല്ല കത്തിതേപ്പൻ പുന്നപാറ വാക്കത്തി തേക്ക്തോട്ടം മുല്ലള്ള് ഭീമൻച്ചുവട് മേമാരി എന്നീ ഊരുകളിൽ നിന്നും നഗരംപാറ റെയിഞ്ചിലെ മണിയാറൻകുടി പെരുങ്കാല വട്ടമേട് കപ്പക്കാനാനം ചക്കിമാലി – മുല്ലക്കാനം കൊലുമ്പൻ കോളനി
അയ്യപ്പൻകോവിൽ റെയിഞ്ചിലെ
അഞ്ചുരുളി കോവിൽമല പാമ്പാടിക്കുഴി മുരിക്കാട്ടുകുടി എന്നീ ആദിവാസി ഉന്നതികളിൽ നിന്നുമായി 45 പേർ സെമിനാറിൽ പങ്കെടുത്തു.
പീച്ചി കേരള വന ഗവേഷണ കേന്ദ്രം
സീനിയർ സയന്റിസ്റ്റ്
ഡോ. എ. വി. രഘു വിവരങ്ങൾ ശേഖരിച്ചു. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഇടുക്കി അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി. കെ. വിപിൻ ദാസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരായ റോയി, ആനിയമ്മ തുടങ്ങിയവർ പങ്കെടുത്തു.
.