കട്ടപ്പന നഗരസഭ ആയുർവേദ ആശുപത്രിയിലെ ലാൻ്റ് ഫോൺ തകരാറിലായിട്ട് ഒരു മാസം.നാഥനില്ല കളരിയായി BSNL


കട്ടപ്പന നഗരസഭ പരിധിയിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നും നിരവധി രോഗികളാണ് കട്ടപ്പന ആയൂർവേദ ആശുപത്രിയെ ആശ്രയിക്കുന്നത്.
അകലെ നിന്നും വരുന്നവർ ഫോൺ വിളിച്ച് അന്വേഷിച്ചിട്ടാണ് എത്തുന്നത്.
എന്നാൽ ഒരു മാസമായി ആശുപത്രിയിലെ BSNL ലാൻ്റ് ഫോൺ കേടായിട്ട്.
നിരവധി തവണ BSNL ഓഫീസിൽ പരതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇതുമൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്.
മികച്ച പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റ്NABH സർട്ടിഫിക്കറ്റ് ഉൾപ്പെടെ അംഗികാരം ലഭിച്ചതാണ് കട്ടപ്പന ആയൂർവേദ ആശുപത്രിക്ക് .
മരുന്നുകളുടെ ലഭ്യതയും ഡോക്ടർ സന്ദീപ് കരുണിൻ്റെ ചികിത്സ രീതികളും രോഗികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്.
ഇതുകൊണ്ട് തന്നെ സമീപ പഞ്ചായത്തുകളിൽ നിന്നു പോലും നിരവധി ആളുകളാണ് കട്ടപ്പന ആയുർവേദ ആശുപത്രിയെ ആശ്രയിക്കുന്നത്.
എത്രയും വേഗം BSNL നിരുദ്ധരവാദിത്വമായ നടപടികൾ അവസാനിപ്പിക്കണമെന്നും ഇവിടെ എത്തുന്ന രോഗികളും അഭിപ്രായപ്പെട്ടു.l