മണിയാറന്‍കുടി വി. എച്ച്. എസ്. എസില്‍ നൈപുണി വികസന കേന്ദ്രം ഉദ്ഘാടനം ജൂൺ13 ന്


മണിയാറന്‍കുടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് അനുവദിച്ച നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം 13 ന് 1.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളവും ചേര്‍ന്നാണ് നൈപുണി വികസന പദ്ധതി നടപ്പാക്കുന്നത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷത വഹിക്കും. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. ജി. സത്യന്, ഡിപിസി എസ്.എസ്. കെ ഇടുക്കി എ.എം ഷാജഹാന്, വാര്‍ഡ് മെമ്പര്‍മാരായ സിജി ചാക്കോ, സെലിന് വില്‍സണ്‍, അറക്കുളം ബി.പി.സി, ബി.ആര്.സി സിനി സെബാസ്റ്റ്യന്‍, എസ്.ഡി.സി കോര്‍ഡിനേറ്റര്‍ റിന്റു അഗസ്റ്റി, പ്രിന്‍സിപ്പല്‍ മൈക്കിള്‍ സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര് വി.ടി ബിഷ്ര് അമീന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.