ബിജെപി ഇടുക്കി സൗത്ത് പ്രസിഡണ്ട് വി.സി വർഗ്ഗീസ് നയിക്കുന്ന ജനസംരക്ഷണ ജാഥയ്ക്ക് വണ്ടിപ്പെരിയാറിൽ തുടക്കമായി


ബിജെപി ഇടുക്കി സൗത്ത് പ്രസിഡണ്ട് വി.സി വർഗ്ഗീസ് നയിക്കുന്ന ജനസംരക്ഷണ ജാഥയ്ക്ക് വണ്ടിപ്പെരിയാറിൽ തുടക്കമായി.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
പീരുമേട് നിയോജക മണ്ഡലം പ്രസിഡൻ്റ് സനീഷ് കോമ്പറമ്പിൽ അദ്ധ്യക്ഷനായിരുന്നു.
ഇടുക്കി ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണം, ഭൂ-ഷയങ്ങൾ,ജില്ലയിൽ മാത്രമായി ഏർപ്പെടുത്തിയിട്ടുള്ള നിർമ്മാണ നിരോധനം, പട്ടയവിഷയങ്ങൾ,
വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടം തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം തേടിയാണ് ജന സംരക്ഷണ ജാഥയ്ക്ക് തുടക്കമായത്.
ആറ് സംഘടനാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ജാഥ തിങ്കളാഴ്ച വൈകിട്ട് കട്ടപ്പനയിൽ സമാപിക്കും.
ഇന്നലെ ജാഥയ്ക്ക് ഏലപ്പാറയിലും, രാജാക്കാടും സ്വീകരണം നൽകി.
ഇന്ന് അണക്കരയിലും, മുരിയ്ക്കാശേരിയിലും സ്വീകരണമേറ്റുവാങ്ങി കട്ടപ്പനയിൽ സമാപിക്കും.
ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യു മുഖ്യപ്രഭാഷണം നടത്തി. സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, വൈസ് പ്രസിഡന്റ് കെ. കുമാർ , സി. സന്തോഷ് കുമാർ ,ദേശീയ സമിതയംഗം ശ്രീനഗരി രാജൻ,
നേതാക്കളായ സുരേഷ് മീനത്തേരി, എ.വി.മുരളി, അംബിളി രാജൻ, സോണി ഇളപ്പുങ്കൽ, അരുൺ കെ തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തിന് ത്തിന് മുന്നോടിയായി വണ്ടിപ്പെരിയാർ ടൗണിൽ നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകരും അനുഭാവികളും അണിനിരന്നു.
സി.പി.എം പട്ടുമല ബ്രാഞ്ചിൽ നിന്നും എം.എ വേലുച്ചാമി,
ഡൈമുക്ക് ബ്രാഞ്ചിൽ നിന്നും എൻ. മുത്തയ്യ എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ അംഗത്വം നൽകി ബി ജെ പി യിലേയ്ക്ക് സ്വീകരിച്ചു.
ഏലപ്പാറയിൽ നടന്ന സമ്മേളനത്തിൽ
മണ്ഡലം പ്രസിഡൻ്റ് കെ.ഡി. അനീഷ് അദ്ധ്യക്ഷനായിരുന്നു.
കർഷക മോർച്ചാ സംസ്ഥാന പ്രസിഡണ്ട് ഷാജി രാഘവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം
പോത്തുപാറ, പള്ളിക്കുന്ന് ബ്രാഞ്ചുകളിൽ നിന്നും അയ്യപ്പൻ നന്ദാവനം, സുശീലൻ,ലോക്കൽ കമ്മിറ്റിയംഗം ജോൺ കുര്യൻ,
അച്ഛൻകുഞ്ഞ്, ബ്രിജേഷ്, അഗസ്റ്റിൻപള്ളിക്കുന്ന്, അഗസ്റ്റിൻ പോത്തുപാറ,
ക്രിസ്തുരാജ്,
സി. പി. ഐ പീരുമേട് മുൻ ലോക്കൽ സെക്രട്ടറി ജോയി കൊട്ടാരം തുടങ്ങിയവരെ ബിജെപി ജില്ലാ പ്രസിഡണ്ട് വി.സി വർഗീസ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
ഏലപ്പാറ ടൗണിൽ നടത്തിയ പ്രകടനത്തിൽ നിരവധി പ്രവർത്തകരും പങ്കെടുത്തു.
ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വക്കറ്റ് നോബിൾ മാത്യു മുഖ്യ പ്രഭാഷണം നടത്തി. പട്ടുമല, മേരികുളം ടൗണുകളിലും നിരവതി പ്രവർത്തകർ ജാഥയ്ക്ക് സ്വീകരണം നൽകി.
രാജാക്കാട് നടന്ന ആദ്യ ദിന സമാപന സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് കെ.പി. അനീഷ് അധ്യക്ഷനായിരുന്നു. ബി ജെ പി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. ടൗണിൽ നടത്തിയ പ്രകടനത്തിൽ നിരവതി പ്രവർത്തകരും അണിനിരന്നു.