റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെയും തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടന്നു.

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെയും തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടന്നു.
കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം നിർവഹിച്ചു.
കെയർ 2025എന്ന പേരിൽ കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ് നടന്നത്.റോട്ടറി ക്ലബ് പ്രസിഡണ്ട് മനോജ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
സ്മിത ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർമാരായ
അസ്ഥി വിഭാഗം
ഡോക്ടർ ഐശ്വര്യ,കാർഡിയോളജി ഡോക്ടർ അരുൺ,ജനറൽ മെഡിസിൻ ഡോക്ടർ സോണി എന്നിവർ ആളുകളെ പരിശോധിച്ച് സൗജന്യ മരുന്നുകൾ വിതരണം ചെയ്തു.ഫിസിയോതെറാപ്പി, ഈ സി ജി എന്നിവ കൂടാതെ മറ്റു ലാബ് സേവനങ്ങളും ലഭ്യമാക്കിയിരുന്നു.റോട്ടറി ക്ലബ് സെക്രട്ടറി പ്രദീപ് എസ് മണി,പ്രോഗ്രാം കോഡിനേറ്റർമാരായ ഷിബി ഫിലിപ്പ്, കെ എ മാത്യു, അഭിലാഷ് എ എസ് തുടങ്ങിയ റോട്ടറി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.