ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പൊലീസും ഡോഗ് സ്‌ക്വാഡും കട്ടപ്പന നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി


ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പൊലീസും ഡോഗ് സ്‌ക്വാഡും കട്ടപ്പന നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. പൊലീസ് നായ ബ്രൂസ് ആണ് പരിശോധന നടത്തുന്നത്. ശനിയാഴ്ച ലോഡ്ജുകളും ഇതര സംസ്ഥാനക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളും ലയങ്ങളും പരിശോധിച്ചു. ഞായറാഴ്ച രാവിലെ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തി. തുടര്‍ന്ന്, തൊഴിലാളികളെ എത്തിക്കുന്ന വാഹനങ്ങളും പരിശോധിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ 7 കഞ്ചാവ് കേസുകളാണ് കട്ടപ്പന സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച 3 ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. കട്ടപ്പന DYSP വി.എ. നിഷാദ്‌മോന്റെ നിർദ്ദേശപ്രകാരം വൈകിട്ട് നടന്ന പരിശോധനയിൽ കട്ടപ്പന SHO റ്റി.സി.മുരുകൻ,തങ്കമണി SHO എബി എം .പി.,
കട്ടപ്പന പ്രിൻസിപ്പിൾ എസ്.ഐ. എബി ജോർജ് എന്നിവരുടെ നേതൃ മുപ്പതോളം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.