Idukki വാര്‍ത്തകള്‍
ഡിവൈഎഫ്ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു


പീരുമേട് കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ തോമസ് സദസ്സ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ബൈജു ബി. മുഖ്യപ്രഭാഷണം നടത്തി.
DYFI സംസ്ഥാന കമ്മറ്റി അംഗം ബി. അനൂപ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഒ എച്ച് താജുദ്ദീൻ, ഏലപ്പാറ ഐടിഐ പ്രിൻസിപ്പൽ സുനിൽ,എൽഫോസ പ്രസിഡണ്ട് മാത്യു ജോൺ, പഞ്ചായത്ത് മെമ്പർമാർ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
ബ്ലോക്ക് പ്രസിഡണ്ട് അഫ്സൽ മുഹമ്മദ് സദസിൽ അധ്യക്ഷത വഹിച്ചുബ്ലോക്ക് സെക്രട്ടറി പി.പി പ്രശാന്ത് സ്വാഗതവും ബ്ലോക്ക് ട്രഷറർ എബിൻ ബേബി കൃതജ്ഞതയും പറഞ്ഞു