ബി ജെ പി നേതൃത്വം നൽകുന്ന നരേന്ദ്ര മോദി ഭരണം സമ്പന്നർക്കും കുത്തകകൾക്കും മാത്രം വേണ്ടി മാറിയെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. കെഅഷറഫ് .സി പി ഐ ജില്ല സമ്മേളന വിജയത്തിനായുള്ള സ്വാഗത സംഘ രൂപീകരണയോഗം കട്ടപ്പന കല്ലറയ്ക്കൽ റസിഡൻസിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.കെ അഷറഫ്.


അദാനി – അമിത് ഷാ – മോദി ത്രയങ്ങളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്, തൊഴിലാളിവിരുദ്ധത മാത്രം കൈമുതലാക്കി ഭരണം നടത്തുന്ന കേന്ദ്രഭരണത്തെ നിയന്ത്രിക്കുന്നത് ആർ .എസ് . എസ് ആണെന്നും അദ്ദേഹം പറഞ്ഞു.
മുതലാളിത്ത -സാമ്രാജ്യശക്തികളുടെ കടന്നു വരവിൻ്റെ തോത് ബി ജെ പി ഭരണത്തിൽ വർദ്ധിച്ചതായും തൊഴിലാളി വ്യാപാര മേഖലകൾ ഇതുമൂലം തകർച്ചയുടെ വക്കിലായിരിക്കുകയാണെന്നും ഇതിനെതിരായുള്ള പോരാട്ടം ശക്തമാക്കണമെന്നും കെ.കെ അഷ്റഫ് പറഞ്ഞു.
കേരളത്തിൽ വികസനോന്മുഖവും, ദാവനാപൂർണവുമായ ദിശാബോധത്തോടുകൂടി മുൻപോട്ടു പോകുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപെടുത്തുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ധേഹം പറഞ്ഞു
യോഗത്തിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു.
കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആർ ശശി,
ജോസ് ഫിലിപ്പ്, എം വൈ ഓസേഫ്, ജയാ മധു, വി.കെ ധനപാൽ, പി. പളനി വേൽ , പ്രിൻസ് മാത്യു, എന്നിവർ പ്രസംഗിച്ചു.
വാഴൂർ സോമൻ എം എൽ എ , അഡ്വ. പി.ചന്ദ്രപാൽ , എം.കെ പ്രീയൻ ,സി.യു ജോയ്, വി.ആർ പ്രമോദ്, വി.കെ ബാബു കുട്ടി, കെ.കെ ഷാജി, ജെയിംസ് ടി. അമ്പാട്ട്, കെ.റ്റി ഓമന കുട്ടൻ, സുനിൽ സെബാസ്റ്റ്യൻ, സി.എഏലിയാസ്, സി കെ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.