Idukki വാര്‍ത്തകള്‍
തേനി ജില്ലയിലെ വൈഗൈ ക്വാറി ആൻഡ് ഗ്രാവൽ ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു


നിർമ്മാണ സ്ഥലങ്ങളിലേക്ക് വാഹനങ്ങളിൽ കല്ല്, ചരൽ, എം.സാൻഡ് തുടങ്ങിയവ കൊണ്ടുപോകുന്നതിന് ട്രാൻസിറ്റ് പാസുകൾ നൽകുന്നതിലെ കാലതാമസത്തിലും ധാതുവിഭവ വകുപ്പ് കേസെടുക്കുന്നതിലും പ്രതിഷേധിച്ച് തേനി ജില്ലയിലെ വൈഗൈ ക്വാറി ആൻഡ് ഗ്രാവൽ ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതോടെ ഇടുക്കി ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി.ജില്ലയിലെ നിർമ്മാണ ആവശ്യങ്ങൾക്ക് ധാതുവിഭവങ്ങൾ എത്തിക്കുന്നത് തേനി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ്.