Idukki വാര്‍ത്തകള്‍
തൊഴില്‍മേള സംഘടിപ്പിക്കുന്നു


ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, കട്ടപ്പന ഗവ: കോളേജും സംയുക്തമായി 2025 മാർച്ച് 7– ന് കട്ടപ്പന ഗവ: കോളേജില്‍ വച്ച് ‘പ്രയുക്തി 2025 ‘ എന്ന തൊഴില്‍മേള സംഘടിപ്പിക്കുന്നു. ലുലു ബിസ്നെസ്സ് ഗ്രൂപ്പിനു വേണ്ടി 1000 ൽ അധികം ഒഴിവുകളിലേക്കായി നേരിട്ടുള്ള ഇൻ്റർവ്യൂവിലൂടെ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു..
SSLC, HSE, ITI, DIPLOMA, DEGREE, ENGG, PG എന്നീ യോഗ്യതകളുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ www.ncs.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04868272262, 6282265993 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.