Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ഓറഞ്ച്, യെല്ലോ അലേർട്ട്



തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും. മേഘങ്ങളെ കാണാൻ തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇടിമിന്നലുകൾ ദൃശ്യമല്ലാത്തതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്.ഡി.എം.എ) ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

കർണാടക-തമിഴ്നാട് തീരത്തെ ന്യൂനമർദ്ദ മേഖല ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം സജീവമാക്കുകയാണ്. ഇടുക്കി കുമളിയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ നെല്ലിമല, കാക്കക്കവല, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വൈദ്യുതി വിതരണം താറുമാറായി. ദേശീയപാതയിൽ മൂന്നിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കൊല്ലംപട്ട, കുരിശുമല, പാലിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. ഏക്കറുകണക്കിന് കൃഷി നശിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!