Idukki വാര്‍ത്തകള്‍
പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ: ടെണ്ടർ ക്ഷണിച്ചു


വനിത ശിശു വികസന വകുപ്പിനു കീഴിലെ ദേവികുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 96 അങ്കണവാടികലിലേക്ക് 2024-25 സാമ്പത്തിക വർഷം ആവശ്യമായ പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു.
ജി എസ് ടി രജിസ്ട്രേഷൻ – ഉള്ളതും കടത്തു കൂലി. കയറ്റിറക്ക് കൂലി ഉൾപ്പെടെയുള്ള നിരക്കിൽ ലഭ്യമാക്കുന്നതിന് സന്നദ്ധതയും യോഗ്യതയുമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്ര വച്ച ടെണ്ടറുകളാണ് ക്ഷണിച്ചത്..ടെണ്ടർഅപേക്ഷകൾ മാർച്ച് നാലിന് വൈകിട്ട് മൂന്നു മണി വരെ സ്വീകരിക്കും.തുടർന്ന് വൈകീട്ട് 3.30 ന് തുറന്നു പരിശോധിക്കും ഫോൺ . 04865-264550