Idukki വാര്‍ത്തകള്‍
ഇന്ത്യാ കോഫീ ആപ്പ് രജിസ്ട്രേഷൻ തുടങ്ങി


കോഫീ ബോർഡിൻ്റെ എല്ലാവിധ സേവനങ്ങളും കർഷകരിലേക്ക് എത്തിക്കാൻ പുതിയ ആപ്പുമായി കോഫീ ബോർഡ്. മൊബൈൽ നമ്പർ, വ്യക്തിവിവരം, തോട്ടത്തിൻ്റെ വിവരം എന്നിവ നൽകി ആപ്പിൽ രജിസ്റ്റർ ചെയ്യാം. അടുത്ത വർഷം നിലവിൽ വരുന്ന യുറോപ്യൻ യൂണിയന്റെ വനനശീകരണ നിയന്ത്രണ മാനദണ്ഡങ്ങളെ (EUDR) മറികടക്കുന്നതിനു മുന്നോടിയായ രജിസ്ട്രേഷനും ഈ ആപ്പിലൂടെ ലഭ്യമാകും.
കർഷകർക്ക് ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അക്ഷയാ കേന്ദ്രങ്ങൾ വഴിയും രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കോഫീ ബോർഡ് ഓഫീസുമായി ബന്ധപ്പെടുക.
കട്ടപ്പന : 9495561600, 9446155222, 9656914662,
വണ്ടിപ്പെരിയാർ : 9746087850
അടിമാലി : 8277066286.
Play Store India Coffee App link
Ads
https://play.google.com/store/apps/details?id=com.ict.coffee_board