Idukki വാര്‍ത്തകള്‍
കട്ടപ്പന ഓസ്സാനാം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പരിശീലനം പൂർത്തിയാക്കിയ 2023-25 ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു


കട്ടപ്പന ഓസ്സാനാം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പരിശീലനം പൂർത്തിയാക്കിയ 2023-25 ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.
ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി കെ. ആർ. ബിജു പരേഡിൽ അഭി വാദ്യം സ്വീകരിച്ചു.
അച്ചടക്കവും മികവും പുലർത്തുന്ന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ പ്രവർത്തനം മാതൃക പരമാണന്ന് കെ.ആർ ബിജു പറഞ്ഞു .
ചടങ്ങിൽ കട്ടപ്പന DYSP വി.എ നിഷാദ് മോൻ, SHO റ്റി സി മുരുകൻ,
കട്ടപ്പന മുൻസിപ്പൽ ചെയർ പേഴ്സൺ ബീനാ റ്റോമി, മുൻസിപ്പൽ കൗൺസിലർ സോണിയ ജെയ്ബി, സ്കൂൾ മാനേജർ ഫാ. ജോസ് മാത്യു പറപ്പള്ളിയിൽ, സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു കെ മാത്യു എന്നിവർ സലൂട്ട് സ്വീകരിച്ചു.