സംരഭകത്വ പരിശീലനപരിപാടി സംഘടിപ്പിച്ചു


നെടുങ്കണ്ടം സർക്കാർ പോളിടെക്‌നിക്ക് കോളേജിലെ തുടർവിദ്യാഭ്യാസ സെൽ ,കാമാക്ഷി ഗ്രാമപഞ്ചായത്ത് , കുടുംബശ്രീ സിഡിഎഎസ് എന്നിവരുടെ സംയുക്തആഭിമുഖ്യത്തില്‍ വനിതക്കള്‍ക്കായി ടൈയലറിഗ് ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗിൽ സംരഭകത്വ പരിശീലന പരിപാടി ആരംഭിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടന്നപരിപാടി ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ തോമസ് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേര്‍സണ്‍ ലിസി മാത്യു സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ ജി. ഷിബു മുഖ്യപ്രഭാക്ഷണം നടത്തി. നെടുങ്കണ്ടം പോളിടെക്‌നിക്ക് കോളേജ് സിഇസി മാനേജര്‍ ജയന്‍ പി. വിജയന്‍ പദ്ധതി വിശദികരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അരുണ്‍ തോമസ്, കോഴ്‌സ് കോഡിനേറ്റര്‍ അര്‍ജുന്‍ രാജു, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, വാര്‍ഡ് മെമ്പര്‍ ജോസ് തൈച്ചേരി, പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.എസ് മോഹനന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.