സൗജന്യ തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നു


ആദിവാസികളുടെയും മറ്റ് പിന്നോക്ക ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനായി കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ്റെയും കട്ടപ്പന ഗുരുകുലം എഡ്യൂക്കേഷണല്‍ & ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ഡോക്ടർ എ.പി.ജെ അബ്ദുൾകലാം സെന്റർ ഫോർ സ്കിൽ ആൻഡ് എക്‌സലൻസ് എന്ന പേരിൽ സൗജന്യ തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നു. സെന്ററിന്റെ ഉദ്‌ഘാടനം ഫെബ്രുവരി 17-ാം തീയതി തിങ്കളാഴ്ച്ച 10.30ന് കട്ടപ്പന ന്യൂ ബസ്സ്റ്റാൻഡിന് പിൻവശത്തുള്ള ദൈവ ദശകം ശതാബ്ദി ഹാളിൽ കേരള വ്യാപാര വ്യവസായി ഏകോപന സമതി പ്രസിഡന്റ് ശ്രീ. സാജൻ ജോർജ് നിർവഹിക്കുന്നു. പ്രസ്തുത പരിപാടിയിൽ സ്കിൽ സെന്റർ പ്രസിഡന്റ് ശ്രീ. ശശികുമാർ.എം.പി അധ്യക്ഷത വഹിക്കും. കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടർ ഡോ. ടി.വി. മുരളീവല്ലഭൻ മുഖ്യപ്രഭാഷണം നടത്തും.
പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴ്‌സുകൾ സ്റ്റിച്ചിംഗ് & എംബ്രോയിഡറി, ഫാഷൻ ഡിസൈനിംഗ്, ഫാബ്രിക് പെയിൻ്റിംഗ്, ഇലക്ട്രീഷ്യൻ, വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾ, PSC & UPSC പരിശീലനം, അഗ്നിവീർ പരിശീലനം, ഡൊമസ്റ്റിക് കെയർ അറ്റെൻഡൻറ്, ബാംബൂ ക്രാഫ്റ്റിംഗ് തുടങ്ങിയവയാണ്
സെക്രട്ടറി
എ.പി.ജെ. അബ്ദുൾ കലാം സെന്റർ ഫോർ സ്കിൽ ആൻഡ് എക്‌സ്‌ലൻസ്