ഇടുക്കി ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നായ ഇരട്ടയാർ വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു


സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനായി
നിർവഹിച്ചു
ഉടുമ്പഞ്ചോല എംഎൽഎ എംഎം മണിഔദ്യോഗികമായി ഉദ്ഘാടനവും നിർവഹിച്ചു……
ഇടുക്കി ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നായ ഇരട്ടയാർ വലിയതവള ക്രിസ്തു രാജാ ഹൈസ്കൂളിന്റെ പുതുതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവും 68 മത് സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ജെസ്സി എബ്രഹാം .മോളി കുട്ടി ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും മാണ് നടന്നത് ഫെബ്രുവരി ഒന്നാം തീയതി നടത്താൻ ഉദ്ദേശിച്ച ഉദ്ഘാടനം സ്കൂളിലെ വിദ്യാർഥി മരണപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയായിരുന്നു
പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു ഉടുമ്പൻചോല എംഎൽഎ എംഎം മണി ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു
ഉദ്ഘാടനം
ബൈറ്റ്
കാഞ്ഞിരപ്പള്ളി രൂപത കോപ്പറേറ്റീവ് മാനേജർ ഫാദർ ഡൊമിനിക് ആയലുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി
സ്കൂളിൻറെമുൻ മാനേജർ ഫാദർ തോമസ് തെക്കേമുറി മുഖപത്രത്തിന്റെ പ്രകാശം നിർവഹിച്ചു തുടർന്ന് വിവിധ മേഖലകളിൽ കഴിവുതെളിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് ആദരിച്ചു
സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കിടങ്ങത്താഴെ ചടങ്ങിൽ അധ്യക്ഷനായിരുന്നു പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് തെക്കേക്കുറ്റ് നെടുംകണം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ബേബിച്ചൻ ചിന്താമണി പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിത രാജേഷ് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് അംഗം മിനി കൊറ്റിനിക്കൽ വലിയ തോവാള എസ്എൻഡിപി യോഗം സെക്രട്ടറി ഷാജി മരുതോലിൽ
വലിയ തോവാള സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസഫ് ചാക്കോ സ്കൂൾ പി ടി എ പ്രസിഡണ്ട് ഷിബു മുള്ളൻകുഴി രാജുപാതയിൽ നിഷ ആൻറണി ആതിര രാജേഷ് എന്നിവർ സംസാരിക്കും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയ ക്രിസ് വോയിസ് 2025 എന്ന പ്രോഗ്രാം നടന്നു