Idukki വാര്‍ത്തകള്‍
സി.എസ്.ആർ ഫണ്ട് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അനന്തു കൃഷ്ണനുമായി സ്വന്തം നാട്ടിലും അനന്തു വാങ്ങിയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തി


മൂവാറ്റുപുഴ പോലീസാണ് അനന്തുവിനെ തെളിവെടുപ്പിനെത്തിച്ചത്.
തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയോരത്ത് ശങ്കരപ്പിള്ളിയിൽ വാങ്ങിയ ഭൂമി അനന്തു പോലീസിന് കാണിച്ച് കൊടുത്തു. മാധ്യമ പ്രവർത്തകരുൾപ്പെടെ നിരവധിയാളുകൾ തെളിവെടുപ്പ് സമയം സ്ഥലത്തെത്തിയിരുന്നു എങ്കിലും പ്രതികരണത്തിന് അനന്തു തയ്യാറായില്ല.