മലയാള മനോരമ സംഘടിപ്പിച്ചിരിക്കുന്ന കർഷകസഭയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ ക്രോഡീകരിച്ച് ജില്ലാതലത്തിലും സംസ്ഥാനതലത്തിൽ ചെയ്യാൻ കഴിയുന്ന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ വി.വിഗ്‌നേശ്വരി.


മലയാള മനോരമ കർഷകശ്രീ മാസികയുടെ 30-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർഷകസഭയുടെ മൂന്നാംദിനത്തിൽ കുരുമുളക് കൃഷി സംബന്ധിച്ചു നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. മറ്റിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കുരുമുളകിന് ഇടുക്കിയിലേതിലേതിന്റെ അത്രയും മൂല്യം ഇല്ലെന്നും അതു മനസിലാക്കി ഇടുക്കിയിലെ കൃഷി ആഗോള തലത്തിലേക്ക് ഉയർത്തണമെന്നും കലക്ടർ പറഞ്ഞു. കർഷകസഭയ്ക്ക് മന്ത്രി കെ.രാജൻ വീഡിയോയിലൂടെ ആശംസ അറിയിച്ചു. ശാന്തൻപാറ കാർഷിക വിജ്ഞാനകേന്ദ്രത്തിലെ ഡോ.ആർ.മാരിമുത്തു സെമിനാറിൽ മോഡറേറ്ററായിരുന്നു. ശാന്തൻപാറ കൃഷി വിജ്ഞാനകേന്ദ്രത്തിലെ എ.അഷിബ, കോഴിക്കോട് ഐഐഎസ്ആറിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.പി.രാജീവ് എന്നിവർ ക്ലാസെടുത്തു. മാതൃകാ കർഷകരായ പീറ്റർ ജോസഫ്, സി.വി.റോയി എന്നിവർ കൃഷി അനുഭവങ്ങൾ പങ്കുവച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കർഷകർ സെമിനാറിൽ സംബന്ധിച്ചു.