ജോർജ് കുര്യന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
ജോർജ് കുര്യനും അർ.എസ്.എസും ബി.ജെ.പിയുമെല്ലാം കേരളത്തിനെതിരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അവരുടെ ലക്ഷ്യം കേരളമാണ്.
അതുകൊണ്ടാണ് ഇവിടെ ദാരിദ്ര്യം വേണമെന്ന് പറയുന്നത്. സാമ്പത്തിക പ്രതിരോധവും ആശയ പ്രതിരോധവും സൃഷ്ടിക്കുകയാണ് സംഘപരിവാർ ചെയ്യുന്നതെന്നും എം.വി ഗോവിന്ദൻ തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
നിലപാട് മാറ്റമില്ല
എ.ഐ വിഷയത്തിൽ നിലപാട് മാറിയിട്ടില്ലെന്ന്
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എ.ഐ സംവിധാനം മുഴുവൻ കുത്തക മുതലാളിമാരുടെ കയ്യിലാണ്. എല്ലാവരും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുകയാണ് വേണ്ടതെന്നും എം.വി ഗോവിന്ദൻ.
കോടിയേരി അധിക്ഷേപം
സി.പി.എം സമ്മേളന നഗറുകൾക്കെല്ലാം കോടിയേരിയുടെ പേര് കോടിയേരി നൽകിയത് അതുല്യമായ സംഭാവന. അങ്ങനെ ഒരാളെ അധിക്ഷേപിക്കുന്ന ആർ.എസ്.എസുകാരെ പറ്റി എന്ത് പറയാൻ കോടിയേരിയെ അതിക്ഷേപിക്കുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യം.
ടോൾ പിരിവിൽ തീരുമാനമായില്ല
കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നതിൽ തീരുമാനമായില്ല. അത് സംബന്ധിച്ച് ആലോചന നടക്കണം. കേരളത്തിന് കിട്ടേണ്ട നികുതി കേന്ദ്രം ജി എസ് ടി ഇനത്തിൽ കൊണ്ടുപോകുന്നു. അതിന്റെ ഭാഗമായിട്ട് എന്തൊക്കെ ചെയ്യണം എന്ന് കിഫ്ബിയുമായി ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. നിലവിൽ അത്തരം ചർച്ചകളിലേക്കൊന്നും പോയിട്ടില്ല