തൊടുപുഴ അദാലത്തിൽ 17 കുടുംബങ്ങൾക്ക് എ എ വൈ റേഷൻ കാർഡ്
തൊടുപുഴ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ 17 കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡുകൾ വിതരണം ചെയ്തു.
കോവിഡ് മൂലം ഭർത്താവ് മരിച്ച പൂച്ചപ്ര സ്വദേശിനി ലത നാരായണന് എ എ വൈ കാർഡ് ലഭിച്ചത് ഒറ്റയ്ക്ക് താമസിക്കുന്ന 70 കാരിക്ക് വലിയ ആശ്വാസമായി. 1600 രൂപയുടെ പെൻഷനോടൊപ്പം റേഷൻ കാർഡ് നൽകിയതിന് സർക്കാരിനോട് നന്ദി പറഞ്ഞാണ് ലത അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.
മേത്തോട്ടി സ്വദേശിനി ആൻസി, നാളിയാനി സ്വദേശിനി പ്രിയ പരമേശ്വരൻ, ഉപ്പുകുന്ന് സ്വദേശി അനുപ് കൃഷ്ണൻ, മുട്ടം സ്വദേശിനി അമലേന്ദു. എസ്, പൂമാല സ്വദേശിനി സൗമ്യ, വെള്ളിയാമറ്റം സ്വദേശികളായ അമ്മിണി ശശി, അനുരാജ് കെ. ആർ, പൂച്ചപ്ര സ്വദേശികളായ ലത നാരായൺ, ശ്രീജ കെ. പി, പൊന്നമ്മ, തുമ്പച്ചി സ്വദേശിനി രാധിക, പന്നിമറ്റം സ്വദേശി അജേഷ് ജേക്കബ്, കരിങ്കുന്നം സ്വദേശിനി സിസിലി, പുറപ്പുഴ സ്വദേശിനി മിനി, വണ്ണപ്പുറം സ്വദേശികളായ ഗീതു, സൂസമ്മ, പത്മിനി കെ ആർ എന്നിവരാണ് എ എ വൈ റേഷൻ കാർഡ് ലഭിച്ച മറ്റുള്ളവർ.