Idukki വാര്‍ത്തകള്‍
സോളാര്‍ റൂഫ് ടോപ്പ് ടെക്‌നീഷ്യന്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
ഇന്ത്യ ഗവണ്‍മെന്റിന്റെ പി എം സൂര്യഘര്‍ മുഫ്തി ബിജിലി യോജനയുടെ ഭാഗമായി ഇലക്ട്രീഷ്യന്‍ ട്രേഡുളള സര്‍ക്കാര്‍ ഐ ടി ഐ കളില്‍ നടത്തുന്ന സോളാര്‍ റൂഫ് ടോപ്പ് ടെക്‌നീഷ്യന്‍ (5+2) ദിവസം ഷോര്‍ട്ട് ടൈം കോഴ്‌സ് കട്ടപ്പന ഗവ ഐ. ടി. ഐ യില്‍ നടത്തും.ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയര്‍മാന്‍ എന്നീ ഐ ടി ഐ ട്രേഡുകള്‍ പാസ്സായ ട്രെയിനികൾക്ക് പങ്കെടുക്കാം.
താൽപര്യമുളളവർ ഫെബ്രുവരി ഒന്‍പതിനകം കട്ടപ്പന ഗവ ഐ. ടി. ഐ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യുക. ഫോൺ: 04868 272216, 9747661452.