റ്റി. എസ്. ബേബി അനുസ്മരണം കട്ടപ്പനയിൽ നടന്നു
കട്ടപ്പന അർബൻ ബാങ്ക് പ്രസിഡൻ്റ്, കോൺഗ്രസ് ഇടുക്കി ബ്ലോക്ക് പ്രസിഡൻ്റ്, ഡിസിസി ജനറൽ സെക്രട്ടറി ,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്, റെഡ് ക്രോസ് ജില്ലാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച റ്റി. എസ് ബേബി കട്ടപ്പന സെൻ്റ് ജോർജ് സ്കൂളിലെ അദ്ധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അസുഖ ബാധിധനായി ചികിത്സയിൽ ആയിരുന്നു.
കഴിഞ്ഞ 16 നാണ് റ്റി.എസ് ബേബിസാർ വിടവാങ്ങിയത്.
കട്ടപ്പന സെൻ്റ് ജോർജ് ഫോറോന പള്ളിയിലെ പ്രത്യക പ്രാർത്ഥനകൾക്ക് ശേഷം പാരീഷ് ഹാളിൽ അനുസ്മരണം നടന്നു.
ജോയി വെട്ടിക്കുഴി അദ്ധ്യക്ഷനായിരുന്നു.
EM ആഗസ്തി, ബീനാ റ്റോമി , V R സജി, മാത്യൂ ജോർജ്,TJജേക്കബ്, സാജൻ ജോർജ്, ഷാജി നെല്ലിപ്പറമ്പിൽ,AP ഉസ്മാൻ, ജോയി തോമസ്, KJ ബെന്നി കുന്നേൽ, MD അർജുനൻ, രാജേഷ് ബേബി, ബെന്നി, സിജു ചക്കും മൂട്ടിൽ, സിബി പാറപ്പായി, ജോയി ആനി ത്തോട്ടം,PM ഫ്രാൻസീസ് തുടങ്ങിയവർ അനുസ്മരണത്തിൽ പങ്കെടുത്തു.
റ്റി.എസ് ബേബിസാറിൻ്റ് വിടവാങ്ങൽ പ്രത്യകിച്ച് ഗ്രന്ഥശാലാപ്രസ്ഥനങ്ങൾക്ക് തീരനഷ്ടമാണ്.