കള്ള തോക്കുമായി നായാട്ടിനിറങ്ങിയ സംഘത്തിലെ ഒരാൾ പിടിയിൽ, മൂന്ന് പേർ ഓടി രക്ഷപെട്ടു
ഇടുക്കി : റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ചു കടന്നു നായാട്ടിനു ശ്രമിച്ച 4 പേരിൽ ഒരാളെ പിടി കൂടി. മൂന്ന് പേർ ഓടിരക്ഷപെട്ടു.
പെരുവന്താനം പുറക്കയംവടകര വീട്, ഡൊമനിക് ജോസഫ് (53)ആണ് നാടൻ തോക്കുമായി അറസ്റ്റിലായത്.
വനം വകുപ്പിന്റെ കോട്ടയം ഡിവിഷനിലെ എരുമേലി റെയിഞ്ചിൽ പെട്ട മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ചു കടന്നു നായാട്ടിനു ശ്രമിച്ച 4 പേരിൽ ഒരാളാണ് ഡൊമിനിക്ക്. കൂട്ടുപ്രതികളായ
മാത്യു സി എം, ചേട്ടയിൽ വീട്, കണയൻകവയൽ, പുറക്കയം ,
സൈജു, കുത്തുകല്ലുങ്കൽ, കണയൻകവയൽ, പുറക്കയം ,
സനീഷ്, തങ്കമണി എന്നിവരാണ് കൂട്ടുപ്രതികൾ. മുറിഞ്ഞപുഴ ഡപ്യുട്ടി റേഞ്ച് ഓഫിസർ സുനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആർ.പി ഷൈജു, വാച്ചർമാരായ ടോംസൺ,രാമചന്ദ്രൻ എന്നിവരടങ്ങിയ വനപാലക സംഘമാണ് പ്രതിയെ പിടി കൂടിയത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസം റിമാൻ്റ് ചെയ്ത് പീരുമേട് സബ് ജയിലിലാക്കി. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.