പുറപ്പുഴയിൽ സാംസ്കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിക്ക് തുടക്കമായി

ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് സൗജന്യ കലാ പരിശീലനം പുറപ്പുഴയിൽ ആരംഭിച്ചു. പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ ക്ഷേത്രകലകളായ മുടിയേറ്റ്,കൂടിയാട്ടം എന്നിവയാണ് സൗജന്യമായി അഭ്യസിപ്പിക്കുന്നത്.
പ്രായഭേദമന്യേ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സൗജന്യമായി കലാപരിശീലിക്കുവാനുള്ള അവസരമാണ് വജ്രജൂബിലീ ഫെല്ലോഷിപ്പിലൂടെ ലഭ്യമാകുന്നത്.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ അഞ്ച് കലാ ഇനങ്ങളാണ് പരിശീലിപ്പിക്കുന്നത്. മാർഗംകളി,കൂടിയാട്ടം, മുടിയേറ്റ്,കർണാടിക് മ്യൂസിക്, മോഹിനിയാട്ടം എന്നിവയാണ് ഇനങ്ങൾ. ക്ഷേത്ര ഹാളിൽ നടന്ന ചടങ്ങ്
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പൊന്നാട്ട് ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കൺവീനർ ചന്ദന മോഹൻ പദ്ധതി വിശദീകരണം നടത്തി. പുതുച്ചിറക്കാവ് ദേവീ ക്ഷേത്രം സെക്രട്ടറി ടി.ജെ ഷാജി, ഫെല്ലോഷിപ്പ് ആർട്ടിസ്റ്റുകളായ ഉമേഷ് ഉണ്ണികൃഷ്ണൻ, പ്രവിത പ്രഹ്ളാദൻ എന്നിവർ സംസാരിച്ചു.സൗജന്യ കലാപരിശീലം ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക:6238268457









































































