Idukki വാര്‍ത്തകള്‍
അരുവിത്തുറ കോളേജിൽ ഓറീയോൾ – 2025 ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ ഇംഗ്ലീഷ് അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഓറിയോൾ 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പത്തനാപുരം കത്തോലിക്കേറ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും ഗ്രന്ഥകർത്താവുമായ റിജോ ജോസ് നിർവഹിച്ചു കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപിക തേജിമോൾ ജോർജ്ഇംഗ്ലീഷ് അസോസിയേഷൻ ഭാരവാഹികളായ അന്നുമോൾ മരിയ ദേവിക വി ആർ തുടങ്ങിയവർ സംസാരിച്ചു.









































































