വയനാട്ടിൽ നിക്ഷേപതട്ടിപ്പ് നടത്തി അത്മഹത്യചെയ്ത നേതാക്കളുടെ ചിത്രം വരച്ച് ലോഗോ തയ്യാറാക്കി എഐസിസിയുടെ ചിന്തൻ ശിബരത്തിന് അയച്ചുകൊടുക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു
വയനാട്ടിൽ നിക്ഷേപതട്ടിപ്പ് നടത്തി അത്മഹത്യചെയ്ത നേതാക്കളുടെ ചിത്രംവരച്ച് ലോഗോ തയ്യാറാക്കി എഐസിസിയുടെ ചിന്തൻ ശിബരത്തിന് അയച്ചുകൊടുക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ജോലി വാഗ്ധാനം ചെയ്ത് വൻതുക തട്ടിയെടുത്തും നിക്ഷേപതുക അടിച്ചുമാറ്റിയതും തെളിവുസഹിതം പിടിക്കപ്പെട്ട സാഹചര്യത്തിലാണ് വയനാട് ഡിസിസി ട്രഷററും മകനും അത്മഹത്യ ചെയ്യേണ്ടിവന്നത്. രക്തംപുരണ്ട കൈപ്പത്തി ലോഗോയാക്കി എഐസി സിക്ക് അയച്ചുകൊടുക്കുകയാണ് യൂത്ത്‍ കോൺഗ്രസ് ചെയ്യേണ്ടത്.രാഷ്ട്രീയ ജീർണതയുടെയും യൂത്ത് കോൺഗ്രസ് തുടരുന്ന അഥമ രാഷ്ട്രീയത്തിന്റെയുംതെളിവാണ് സിപിഐ എമ്മിനെതിരെയുള്ള ലോഗോ തയ്യാറാക്കൽ.
കർഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരന്റെയും കരുത്തും ആവേശവുമായ സിപിഐ എമ്മിന്റെ ഇടുക്കി ജില്ലാസമ്മേളനത്തെ അവഹേളിക്കാൻ യൂത്ത് കോൺഗ്രസ് നടത്തിയനീക്കം അവർക്കുതന്നെതിരിഞ്ഞുകൊത്തുകയാണ്. രാഷ്ട്രീയത്തിൽ വിമർശനവും എതിർപ്പും നേർക്കുനേർ ഉന്നയിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും, എന്നാൽ, യൂത്ത് കോൺഗ്രസ് കാട്ടുന്നത് തരംതാണ രാഷ്ട്രീയപാപ്പരത്തവും നെറികേടുമാണ്.
ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ ധീരജിന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി അരുംകൊലചെയ്ത യൂത്ത് കോൺഗ്രസ് – കെഎസ് യു നേതാക്കളെ ന്യായീകരിക്കുകയും സംരക്ഷണവും നൽകിയവർക്ക് സിപിഐ എമ്മിനെ വിമർശിക്കാൻ എന്ത് യോഗ്യതയാണുള്ളത്. കലാലയങ്ങളിൽ കലാപകേന്ദ്രങ്ങളാക്കാനും ആക്രമണങ്ങൾ നടത്താനും മടിയില്ലാത്ത കൊലയാളി ഗുണ്ടാസംഘങ്ങളായി യൂത്ത്കോൺഗ്രസ് അധപതിച്ചു.
നിലമ്പൂരിൽ പാർടി ഓഫീസിൽ ജീവനക്കാരിയെ കോലപ്പെടുത്തിയവരിൽനിന്നും വ്യാജ ഐ ഡി കാർഡ് അച്ചടിച്ചു സംഘടന പിടിച്ചെടുക്കുന്ന നെറികേടുകളുടെ ആൾക്കൂട്ടമായി മാറിയവരിൽനിന്നും ഇതിനും അപ്പുറമൊന്നും ജനങ്ങൾക്ക് പ്രതീക്ഷിക്കാനില്ല.
കട്ടപ്പനയിലെ സഹകരണ സ്ഥാപനത്തിലെ നിക്ഷേപകന്റെ മരണം വേദനജനകമാണ്. മരണപ്പെട്ട സാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഐ എം. തെറ്റായി പ്രവർത്തിച്ച ഒരു ജീവനക്കാരെയും സംരക്ഷിക്കില്ല. 18 വർഷം കോൺഗ്രസ് ഭരിച്ചുനശിപ്പിച്ച ഒരു സഹകരണ സ്ഥാപനമാണ് കട്ടപ്പനയിലേത്. കെടുകാര്യസ്ഥതയിലൂടെ യുഡിഎഫ് വൻ ബാധ്യതവരുത്തിയ ബാങ്കിനെ എൽഡിഎഫ് ഭരണസമിതി രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഭവനങ്ങൾ കയറിയിറങ്ങി പുതിയ നിക്ഷേപം സമാഹരിക്കുകയും നിക്ഷേപസമാഹരണയജ്ഞം നടത്തിയും ബാങ്കിനെ ശക്തിപ്പെടുത്തിവരുകയാണ്. കൂടാതെ നിക്ഷേപകർക്ക് ആവശ്യമായ തുക നൽകാനുമാണ് ഭരണസമിതി ശ്രദ്ധിച്ചത്. എന്നിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പ്മുന്നിൽക്കണ്ട് രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണ് കോൺഗ്രസ്.
സിപിഐ എം ഭരണം ലഭിച്ചത് സമീപകാലത്താണ്. ഭരണസമിതി അംഗങ്ങളും ബാക്കി ജീവനക്കാരും ചേർന്ന് നിക്ഷേപം സമാഹരിച്ച് സാബുവിന്റെ കുടുംബത്തിന് നൽകാനുള്ള തുക 15 ലക്ഷം രൂപ അർബൻ ബാങ്കിൽ അടച്ചിട്ടുണ്ട്. തുക കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് ഉടൻ കെെമാറുകയും എല്ലാസഹായവും ഉറപ്പാക്കുന്നുമുണ്ട്. എന്നാൽ, വയനാട്ടിൽ കോൺഗ്രസ് ജില്ലനേതൃത്വം നേരിട്ടു നടത്തിയ വൻതുകയുടെ തട്ടിപ്പ് ആണ്. അടിയന്തിരമായി യൂത്ത് കോൺഗ്രസ് ലോഗോ തയ്യാറാക്കി എഐസിസിയുടെ ചിന്തൻശിബിരത്തിന് അയച്ചുകൊടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.