Idukki വാര്‍ത്തകള്‍
റോഡരുകിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു
റോഡരുകിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കുമളി എക്സേഞ്ച് പടി താന്നിക്കൽ വിഷ്ണുവിൻ്റെ ആപ്പേ ഓട്ടോറിക്ഷയാണ് കത്തിച്ചത്.
ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു കുമളി എക്സേഞ്ച് പടി താന്നിക്കൽ വിഷ്ണുവിൻ്റെ ആപ്പേ ഓട്ടോറിക്ഷ സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചത്.ഈ ഓട്ടോറിക്ഷയ്ക്ക് സമീപത്തായി പാർക്ക് ചെയ്തിരുന്ന ഒരു ഓട്ടോ, പെട്ടി ഓട്ടോറിക്ഷ എന്നിവയുടെ ഡാഷ് ബോർഡ് കുത്തി തുറന്ന് മോഷണവും ഇതോടൊപ്പം നടത്തിയിട്ടുണ്ട്.
വിഷ്ണുവിൻ്റെ കുടുംബത്തിൻ്റെ ഏക വരുമാന മാർഗമായിരുന്നു ഓട്ടോറിക്ഷ .
പ്രദേശത്ത് ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുൻപും നടന്നതായി നാട്ടുകാർ പറയുന്നു.
കുമളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.