ക്രിസ്തുജയന്തിയുടെ ജൂബിലി: ഇടുക്കി രൂപതയിൽ പ്രൗഡോജ്വലമായ തുടക്കം
ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ക്രിസ്തുജയന്തിയുടെ സാധാരണ ജൂബിലി വർഷം ഇടുക്കി രൂപതയിൽ നാളെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ക്രിസ്തുമസ് തിരുക്കർമ്മങ്ങളോടനുബന്ധിച്ച് റോമിലെ വിശുദ്ധ കവാടം തുറന്ന് ജൂബിലി വർഷാചരണത്തിന് മാർപാപ്പ ഔദ്യോഗികമായ തുടക്കം കുറിച്ചു. അതിനോടനുബന്ധിച്ച് എല്ലാ രൂപതകളിലും കത്തീഡ്രൽ പള്ളിയിൽ രൂപതധ്യക്ഷൻ ജൂബിലി വർഷം ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. രാവിലെ 6.30ന് സെന്റ് ജോർജ് എൽപി സ്കൂളിൽ നടന്നപ്രത്യേക പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. വാഴത്തോപ്പ് ഇടവകയിലെ കൈകാരന്മാർ സമർപ്പിച്ച ജൂബിലി കുരിശ് മെത്രാൻ വെഞ്ചരിച്ച് പ്രതിഷ്ഠിക്കുകയും വിശ്വാസ സമൂഹം മുഴുവൻ പുരുഷനെ വണങ്ങുകയും ചെയ്തു. തുടർന്ന് നടന്ന പ്രദക്ഷിണത്തിൽ നൂറിലധികം മാലാഖ വേഷധാരികളായ കുട്ടികളും അൾത്താര ബാലന്മാരും അണിനിരന്നു. പ്രദക്ഷിണം പ്രധാന കവാടത്തിങ്കലെത്തിയപ്പോൾ രൂപതാ മെത്രാൻ ഔദ്യോഗികമായി കത്തീഡ്രലിന്റെ വാതിൽ തുറന്ന് ദൈവാലയത്തിൽ പ്രവേശിച്ചു. തുടർന്ന് ജൂബിലി കുരിശ് പരസ്യ വണക്കത്തിനായി കത്തീഡ്രലിനുള്ളിൽ പ്രതിഷ്ഠിച്ചു. മാമ്മോദീസാവൃത നവീകരണം നടത്തി രൂപതാധ്യക്ഷൻ വിശ്വാസി സമൂഹത്തെ വിശുദ്ധ ജലം തളിച്ച് ആശീർവദിച്ചു. അതേതുടർന്ന് ജൂബിലിതിരി തെളിച്ച് മഹാജൂബിലി 2025 ന്റെ ഇടുക്കി രൂപതാതല ഉദ്ഘാടനം രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. പൊന്തിഫിക്കൽ വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി നടക്കുന്ന കാഴ്ചസമർപ്പണത്തിൽ വൈദിക സന്യാസ പ്രതിനിധികൾ, ഭക്തസംഘടനകളുടെ ഭാരവാഹികൾ, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ, വൈദിക വിദ്യാർഥികൾ, സന്യാസിനി അർത്ഥിനികൾ എന്നിവർ സംബന്ധിക്കും. തുടർന്നു നടക്കുന്ന വി. കുർബാനയിൽ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. കുർബാനയുടെ സമാപനത്തിൽ ജൂബിലി വർഷത്തിന്റെ സവിശേഷതയായ പൂർണ്ണദൺഡവിമോചനത്തോടുകൂടിയ അപ്പസ്തോലിക ആശീർവാദം അഭിവന്ദ്യ രൂപതാദ്ധ്യക്ഷൻ നൽകി. ജൂബിലിയോട് അനുബന്ധിച്ച് രൂപതയിലെ 5 പള്ളികൾ ജൂബിലി തീർത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഡിക്രി ഒരുപതാം ചാൻസലർ റവ.ഡോ. മാർട്ടിൻ പൊൻപനാൽ വായിച്ചു. തീർത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ട അടിമാലി, നെടുംകണ്ടം, വാഴത്തോപ്പ്, രാജകുമാരി, എഴുകുംവയൽ കുരിശുമല തുടങ്ങിയ പള്ളികളിലെ വികാരിമാർ രൂപതാ മെത്രാനിൽ നിന്നും പ്രഖ്യാപന രേഖ കൈപ്പറ്റി. രൂപതാ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രഹാം പുറയാറ്റ്, കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവകണ്ടം, ചാൻസലർ ഫാ. മാർട്ടിൻ പൊൻപനാല്, ജൂബിലി കോർഡിനേറ്റർ ഫാ. മാത്യു അഴകനാകുന്നേൽ എന്നിവർ നേതൃത്വം നൽകി.
2025 ഡിസംബർ 28 നാണ് ജൂബിലി വർഷം സമാപിക്കുന്നത്. വിപുലമായ ഒരുക്കങ്ങളോടുകൂടിയാണ് ഇടുക്കി രൂപതയിൽ ജൂബിലി വർഷം ആചരിക്കുന്നത് എന്ന് രൂപതാ വക്താവ് ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു.