ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. സപ്തദിന ക്യാമ്പിന് തുടക്കമായി
ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ കിരണം എന്ന പേരിൽ ആരംഭിച്ചു.
സുസ്ഥിരവികസനത്തിനായി എൻഎസ്എസ് യുവത എന്നതാണ് ഇപ്രാവശ്യത്തെ ക്യാമ്പിന്റെ ആപ്തവാക്യം. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന സമ്മേളനം ബഹുമാന്യനായ ഉടുമ്പൻ ചോല എംഎൽഎ ശ്രീ എം എം മണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഗിരിജ മൗജൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ജോയി കെ ജോസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ശ്രീമതി സൗമി ജോസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു. സുന്ദര കേരളം അഗ്രി വോളണ്ടിയർ, കൂടുകൂടി നാട് കാക്കാം, സ്നേഹ സന്ദർശനം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ജോയി കെ ജോസ്, അധ്യാപകർ പിടിഎ , എം പി ടി എ അംഗങ്ങൾ വോളണ്ടിയർ ലീഡേഴ്സ് ആയ മാസ്റ്റർ ജെറിൻ ജോസഫ്, കുമാരി ആൻസ് ബിനോയ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. ക്യാമ്പ് 26 ന് സമാപിക്കും