മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ ചരമ ദിനം കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു
രാജീവ് ഭവനിൽ അദ്ദേഹത്തിന്റെ ചായാചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് അനുസ്മരണ ചടങ്ങ് ആരംഭിച്ചത്. എ ഐ സി സി അംഗം അഡ്വ:ഇ എം അഗസ്തി ഉൽഘാടനം ചെയ്തു.അസാധ്യമെന്ന് കരുതുന്ന പല പദ്ധതികളും സാധ്യമാക്കിയ ഭരണാധികാരിയായിരുന്നു കെ. കരുണാകരൻ എന്ന് അദ്ദേഹം പറഞ്ഞു. പല രാഷ്ട്രീയ നേതാക്കൾക്കും കേരളം ജന്മം നൽകിയിട്ടുണ്ടെങ്കിലും ലീഡർ എന്ന പേരിൽ കേരളജനത വിളിക്കുന്ന ഒരേയൊരു നേതാവ് കരുണാകരൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. യൂ ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ പി സി സി സെക്രട്ടറി തോമസ് രാജൻ, നേതാക്കളായ അഡ്വ:കെ ജെ ബെന്നി എം. ഡി. അർജുനൻ,ബീനാ ടോമി, മനോജ് മുരളി, ജോസ് മുത്തനാട്ട്, ജോണി ചീരാംകുന്നേൽ, ഷാജി വെള്ളംമാക്കൽ,ജോയി ആനിതോട്ടം,പ്രശാന്ത് രാജു, ബാബു പുളിക്കൽ,ഷമേജ് കെ ജോർജ്, കെ എസ് സജീവ്,,അരുൺ കുമാർ കാപ്പുകാട്ടിൽ, സി എം തങ്കച്ചൻ,ജോസ് ആനക്കല്ലിൽ,ലീലാമ്മ ബേബി,സാലി കുര്യാക്കോസ്, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം പൊന്നപ്പൻ അഞ്ജപ്ര കെ ഡി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു