കെ.ഐ.ആർ.എഫ് റാങ്കിംഗിൽ മംഗളം എഞ്ചിനീയറിംഗ് കോളേജിന് അഭിമാനകരമായ നേട്ടം


എട്ടുമാനൂർ: കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിൽ (KSHEC) പുറത്തിറക്കിയ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) 2024 പ്രകാരം, മംഗളം എഞ്ചിനീയറിംഗ് കോളേജ് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ 18-ാം സ്ഥാനവും സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളിൽ 9-ാം സ്ഥാനവും കരസ്ഥമാക്കി.
കെഐആർഎഫ് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം, ഗവേഷണ മികവ്, അധ്യാപകശേഷി, പ്ലേസ്‌മെന്റ് നേട്ടങ്ങൾ, സൗകര്യങ്ങൾ, വിദ്യാർത്ഥികളുടെ പ്രാപ്തി എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്കുചെയ്യുന്ന സംവിധാനമാണ്. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം ഇത്തരമൊരു റാങ്കിംഗ് സംവിധാനത്തിന് തുടക്കമിട്ടത് ശ്രദ്ധേയമാണ്. 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ റാങ്കിംഗിൽ പങ്കെടുത്തു,72 എഞ്ചിനീയറിംഗ് കോളേജുകൾ ഉൾപ്പെടുന്നു.
മംഗളം എഞ്ചിനീയറിംഗ് കോളേജ് ലഭിച്ച ഈ റാങ്കിംഗ്, അതിന്റെ സാങ്കേതിക മികവും പഠന നിലവാരവും തെളിയിക്കുന്നതിലുപരി, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മികച്ച വിദ്യാഭ്യാസത്തിനുള്ള ഉറപ്പു നൽകുന്നു.
NAAC ‘A’ ഗ്രേഡും വിവിധ കോഴ്സുകളുടെ NBA അക്രഡിറ്റേഷനും മംഗളത്തിന്റെ മികച്ച പഠന നിലവാരത്തിനും അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള ഉന്നമനത്തിനും ഉദാഹരണമാണ്. മംഗളം കോളേജ് കഴിഞ്ഞ രണ്ട് ദശാബ്ദമായി ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമായി വിശ്വാസം നേടിയിട്ടുണ്ട്. പുതിയ കെ.ഐ.ആർ.എഫ് റാങ്കിംഗ് അത് വീണ്ടും ഉറപ്പിക്കുന്നതാണെന്ന് ചെയർമാൻ Dr.ബിജു വർഗീസ് അറിയിച്ചു.
KIRF 2024 വിലയിരുത്തലുകൾ വിദ്യാഭ്യാസ മേഖലയിൽ കേരളത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സഹായകമാണെന്നും, ഇത്തരം റാങ്കിംഗുകൾ വിദ്യാർത്ഥികൾക്ക് ശ്രേഷ്ഠമായ സംരംഭങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നല്ല മാർഗദർശകമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.