Idukki വാര്‍ത്തകള്‍
ജൈവ പച്ചക്കറിത്തോട്ടം സ്കൂളിന് സമർപ്പിച്ചു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ ജൈവ പച്ചക്കറി തോട്ടം പുളിയന്മല ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂളിന് സമർപ്പിച്ചു.
റോട്ടറി ക്ലബ് കട്ടപ്പന അപ് ടൗൺ പ്രസിഡണ്ട് മനോജ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റൻറ് ഗവർണർ ജേക്കബ് കല്ലറക്കൽ ഔപചാരികമായി പച്ചക്കറിത്തോട്ടം സ്കൂളിന് സമർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സാജു ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജി ജിആർ പ്രിൻസ് ചെറിയാൻ പച്ചക്കറി തൈ നടിയിൽ കർമ്മം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം സെൽവി ശേഖർ. ക്ലബ് സെക്രട്ടറി പ്രദീപ് എസ് മണി, ജെയിംസ് കെ ജെ , സുരേഷ് കുഴിക്കാട് തുടങ്ങിയവർ സംസാരിച്ചു. റോട്ടറി ക്ലബ് മെമ്പർമാരായ ഷുക്കൂർ കെ ജെ മാത്യു ജോണിക്കുട്ടി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.