Idukki വാര്‍ത്തകള്‍
കാഞ്ചിയാർ സെൻ്റ് മേരീസ് ഇടവകയിലെ ചെറുപുഷ്പ മിഷൻലീഗ്, സൺഡേ സ്കൂൾ കുട്ടികൾ, എസ്.എം.വൈ.എം പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്തുമസ് കരോൾ സന്ധ്യ അണിയിച്ചൊരുക്കുന്നു
കാഞ്ചിയാർ സെൻ്റ് മേരീസ് ഇടവകയിലെ ചെറുപുഷ്പ മിഷൻലീഗ്, സൺഡേ സ്കൂൾ കുട്ടികൾ, എസ്.എം.വൈ.എം പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്തുമസ് കരോൾ സന്ധ്യ അണിയിച്ചൊരുക്കുന്നു. ഡിസംബർ 22 ഞായറാഴ്ച്ച വൈകിട്ട് 6 മണിമുതലാണ് പരിപാടി നടക്കുക. ഫെലിസ് നവിഭാത്ത് എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിടെ ഭാഗമായി ഞായറാഴ്ച്ച വൈകിട്ട് 6 മണിക്ക് നരിയമ്പാറയിൽ നിന്ന് ക്രിസ്തുമസ് സന്ദേശയാത്ര ആരംഭിക്കും. കക്കാട്ടുകട, ലബ്ബക്കട, എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര പള്ളിക്കവലയിൽ സമാപിക്കും. പരിപാടിയോട് അനുബന്ധിച്ച് ലൈറ്റ് ഷോ, കരോൾ ഗാനങ്ങൾ, ലൈവ് ക്രിബ്, കരോൾ സന്ദേശം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കിളിരൂപറമ്പിൽ, സൺഡേ സ്കൂൾ അധ്യാപകർ, എസ്.എം.വൈ.എം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.