Idukki വാര്‍ത്തകള്‍
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ അണിയിച്ചൊരുക്കുന്ന കട്ടപ്പന ഫെസ്റ്റിന് തുടക്കമായി
ക്രിസ്‌തുമസ് പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി ബട്ടർഫ്ലൈ ഇൻ്റർനാഷണൽ അണിയിച്ചൊരുക്കുന്ന കട്ടപ്പന ഫെസ്റ്റിന് തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി ഉത്ഘാടനം ചെയ്തു.
ഹൈറേഞ്ചിൽ ആദ്യമായി അണ്ടർ വാട്ടർ ടണൽ എക്സ്പോ, അത്ഭുതപക്ഷികളെ കോർത്തിണക്കി ബേഡ് ഷോ, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിട്ടുള്ള നായ്ക്കളെ അണിനിരത്തി ഡോഗ് ഷോ, ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മാത്രം അണിയിച്ചൊരുക്കിയിരുന്ന അമ്യുസ്മെൻ്റ് റെയിഡുകൾ തുടങ്ങിയവ കട്ടപ്പന ഫെസ്റ്റിൻ്റെ മാത്രം പ്രത്യേകതയാണ്.
പ്രശസ്തരായ ചലച്ചിത്ര പിന്നണി ഗായകർ അണിയിച്ചൊരുക്കുന്ന ഗാനമേള, നാടൻപാട്ട് കലാകാരൻമാരുടെ നാട്ടുകൂട്ടം, നാടൻപാട്ട് , വിവിധ കലാപരിപാടികൾ അടക്കം ഉണ്ടാകും.