Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭാപരിധിയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കാത്ത ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ ഈസ്റ്റ് മേഖലാ കമ്മിറ്റി നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി
കട്ടപ്പന നഗരസഭാപരിധിയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കാത്ത ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ ഈസ്റ്റ് മേഖലാ കമ്മിറ്റി നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസൽ ജാഫർ ഉദ്ഘാടനം ചെയ്തു. എം ശിവകുമാർ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് ജോബി എബ്രഹാം, നിയാസ് അബു, ഫ്രെഡ്ഡി മാത്യു, അനുമോൻ രാജു, എം എം ജിത്തു തുടങ്ങിയവർ സംസാരിച്ചു.