ഇടുക്കിയിൽ ട്രിപ്പിൾ ലോക്ഡൗൺ നാലിടത്ത്
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ അടുത്ത ഒരാഴ്ചത്തേക്കുള്ള നിയന്ത്രണങ്ങൾ പുതുക്കി. ജൂലൈ 21 മുതൽ 27 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു പരിഗണിച്ചാണിത്. ഓഗസ്റ്റ് 4ന് നടത്തുന്ന അവലോകനത്തിൽ ടിപിആറിൽ വരുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ കാറ്റഗറി പുനർനിർണയിക്കും.
ജൂലൈ 22 മുതൽ 28 വരെ ജില്ലയുടെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 8.56 ശതമാനമാണ്.ടെസ്റ്റ് പോസിറ്റിവിറ്റി 5 ശതമാനത്തിൽ താഴെയുള്ള എ കാറ്റഗറിയിൽ ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. 5 മുതൽ 10 വരെയുള്ള ബി കാറ്റഗറിയിൽ 21, 10 മുതൽ 15 വരെയുള്ള സി കാറ്റഗറിയിൽ 16, 15നു മുകളിൽ നിൽക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിൽ 4 എന്നിങ്ങനെയാണ് മറ്റുള്ളവ.
കാറ്റഗറി എ ( സാധാരണ പ്രവർത്തനം)
ശരാശരി പോസിറ്റിവിറ്റി 5 ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങൾ.
∙ കാന്തല്ലൂർ ∙ഇടമലക്കുടി ∙വട്ടവട ∙കാഞ്ചിയാർ ∙ പെരുവന്താനം ∙ വാഴത്തോപ്പ്, വണ്ടിപ്പെരിയാർ ∙ കോടിക്കുളം ∙ രാജകുമാരി ∙ ഇരട്ടയാർ ∙ രാജാക്കാട് ∙ കരുണാപുരം ∙ ചിന്നക്കനാൽ ∙ ശാന്തൻപാറ
അനുവദനീയ പ്രവർത്തനങ്ങൾ
∙ എല്ലാ പൊതു ഓഫിസുകളും മുഴുവൻ ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം.
∙ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളി വരെ അഞ്ചു ദിവസം പ്രവർത്തിക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്.
∙ ആരാധനാലയങ്ങളിൽ പരമാവധി 15 പേർക്കു പ്രവേശനം അനുവദിക്കാം.
∙ എല്ലാ കടകളും രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെ പകുതി ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.
∙ ടാക്സി, ഓട്ടോറിക്ഷ സർവീസുകൾ അനുവദനീയമാണ്. ടാക്സി വാഹനങ്ങളിൽ ഡ്രൈവർക്കും 3 യാത്രക്കാർക്കും ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കും 2 യാത്രക്കാർക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല.
∙ ബാറുകളിലും ബവ്റിജസ് മദ്യക്കടകളിലും പാഴ്സൽ സർവീസ് മാത്രം.
∙ ഔട്ട് ഡോർ സ്പോർട്സ് / ഗെയിമുകളും പ്രഭാത, സായാഹ്ന സവാരിയും അനുവദനീയം.
∙ ജിംനേഷ്യം, ഇൻഡോർ ഗെയിംസ് എന്നിവയിൽ എസി ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേർക്കു പ്രവേശനം. വായു സഞ്ചാരമുള്ള ഹാൾ ആയിരിക്കണം.
∙ കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളുടെ മാർഗനിർദേശങ്ങൾ അനുസരിച്ചു വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങൾ പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ 2 ഡോസ് വാക്സീൻ എടുത്തവരായിരിക്കണം. ഒരു ഡോസ് എടുത്തവർ / 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർ എന്നിവർക്കു മാത്രം പ്രവേശനം.
∙ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും പാഴ്സൽ സർവീസിനും ഓൺലൈൻ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതൽ രാത്രി 9.30 വരെ പ്രവർത്തിക്കാം.
∙ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ മുടി വെട്ടുന്നതിനു മാത്രമായി ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും പ്രവർത്തിക്കാം.
∙ വാഹന വർക്‌ഷോപ്പുകളും സ്പെയർ പാർട്സ് കടകളും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാം.
∙ വീട്ടുജോലികൾ ചെയ്യുന്നവർക്കു യാത്ര ചെയ്യാം.
കാറ്റഗറി ബി (ഭാഗിക ലോക്ഡൗൺ)
ശരാശരി പോസിറ്റിവിറ്റി നിരക്ക് 5നും 10 നും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങൾ
∙ പള്ളിവാസൽ ∙ വെള്ളത്തൂവൽ ∙മൂന്നാർ ∙ മാങ്കുളം ∙ ദേവികുളം ∙ കട്ടപ്പന ∙ കാമാക്ഷി ∙ മരിയാപുരം ∙ പീരുമേട് ∙ കൊക്കയാർ, കുമളി ∙ വെള്ളിയാമറ്റം ∙ മണക്കാട് ∙ ഇടവെട്ടി ∙ കരിങ്കുന്നം ∙ തൊടുപുഴ ∙ ചക്കുപള്ളം ∙ പാമ്പാടുംപാറ ∙ വണ്ടന്മേട് ∙ ശാന്തൻപാറ ∙ സേനാപതി
അനുവദനീയ പ്രവർത്തനങ്ങൾ
∙ എല്ലാ പൊതു ഓഫിസുകളും 100 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.
∙ അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും ജനസേവന കേന്ദ്രങ്ങൾക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.
∙ ഇലക്ട്രോണിക് സാധനങ്ങളുടെ വിൽപനയും റിപ്പയറിങ്ങും നടത്തുന്ന സ്ഥാപനങ്ങൾ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.
∙ മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെ പകുതി ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.
∙ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളി വരെ അഞ്ചു ദിവസം പ്രവർത്തിക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്.
∙ ഓട്ടോറിക്ഷ സർവീസുകൾ അനുവദനീയമാണ്. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കും 2 യാത്രക്കാർക്കും സഞ്ചരിക്കാം.
∙ ആരാധനാലയങ്ങളിൽ പരമാവധി 15 പേർക്കു കുറഞ്ഞ സമയത്തേക്കു പ്രവേശനം.
∙ സ്വകാര്യ സ്ഥാപനങ്ങൾക്കു തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.
∙ ബാറുകളിലും ബവ്റിജസ് മദ്യക്കടകളും പാഴ്സൽ സർവീസ് മാത്രം.
∙ ഔട്ട് ഡോർ സ്പോർട്സ് / ഗെയിമുകളും പ്രഭാത, സായാഹ്ന സവാരിയും അനുവദനീയം.
∙ ജിംനേഷ്യം, ഇൻഡോർ ഗെയിംസ് എന്നിവയിൽ എസി ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേർക്കു പ്രവേശനം. വായു സഞ്ചാരമുള്ള ഹാൾ ആയിരിക്കണം.
∙ കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളുടെ മാർഗനിർദേശങ്ങൾ അനുസരിച്ചു വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങൾ പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ 2 ഡോസ് വാക്സീൻ എടുത്തവരായിരിക്കണം. ഒരു ഡോസ് എടുത്തവർ / 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റുള്ളവർ എന്നിവർക്കു മാത്രം പ്രവേശനം.
∙ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും പാഴ്സൽ സർവീസിനും ഓൺലൈൻ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതൽ രാത്രി 9.30 വരെ പ്രവർത്തിക്കാം.
∙ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി പാർലറുകൾക്കും മുടിവെട്ടുന്നതിനു മാത്രമായി പ്രവർത്തിക്കാം.
∙ വാഹന വർക്‌ഷോപ്പുകളും സ്പെയർ പാർട്സ് കടകളും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാം.
∙ വീട്ടുജോലികൾ ചെയ്യുന്നവർക്കു യാത്ര ചെയ്യാം.
കാറ്റഗറി സി (ലോക്ഡൗൺ)
ശരാശരി പോസിറ്റിവിറ്റി നിരക്ക് 10 നും15നും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങൾ
∙ മറയൂർ ∙ അടിമാലി ∙ കഞ്ഞിക്കുഴി ∙ വാത്തിക്കുടി ∙ ഏലപ്പാറ, ∙ ഉപ്പുതറ ∙ കുമാരമംഗലം ∙ വണ്ണപ്പുറം ∙ അറക്കുളം ∙ ആലക്കോട് ∙ ഉടുമ്പന്നൂർ ∙ പുറപ്പുഴ ∙ ബൈസൺവാലി ∙ ഉടുമ്പൻചോല ∙ നെടുങ്കണ്ടം ∙ മുട്ടം
അനുവദനീയ പ്രവർത്തനങ്ങൾ
∙ എല്ലാ പൊതു ഓഫിസുകളും പകുതി ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിച്ചു പ്രവർത്തിക്കാം. ബാക്കി ജീവനക്കാരെ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ നിയോഗിക്കാം.
∙ അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കു രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.
∙ അക്ഷയ കേന്ദ്രങ്ങൾക്ക് രാവിലെ ഒൻപതു മുതൽ വൈകുന്നേരം 6 വരെ പകുതി ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.
∙ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളി വരെ അഞ്ചു ദിവസം പ്രവർത്തിക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്കു പ്രവേശനം അനുവദിക്കാം.
∙ ടെക്സ്റ്റൈൽസ്, ജ്വല്ലറികൾ, ചെരിപ്പു കടകൾ, ഇലക്ട്രോണിക് സാധനങ്ങൾ വിൽക്കുന്ന കടകൾ, ഇലക്ട്രോണിക് സാധനങ്ങളുടെ റിപ്പയറിങ് കേന്ദ്രങ്ങൾ എന്നിവ വെള്ളി രാവിലെ ഏഴു മുതൽ വൈകുന്നേരം എട്ടു വരെ പകുതി ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.
∙ കുട്ടികൾക്കുള്ള ബുക്കുകൾ വിൽക്കുന്ന കടകൾക്കും റിപ്പയർ സെന്ററുകൾക്കും വെള്ളി രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ പകുതി ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.
∙ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും പാഴ്സൽ സർവീസിനും ഓൺലൈൻ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം.
∙ വാഹന വർക്‌ഷോപ്പുകളും സ്പെയർ പാർട്സ് കടകളും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം.
കാറ്റഗറി ഡി (ട്രിപ്പിൾ ലോക്ഡൗൺ)
ശരാശരി പോസിറ്റിവിറ്റി 15 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങൾ
∙ അയ്യപ്പൻകോവിൽ ∙ കൊന്നത്തടി ∙ കരിമണ്ണൂർ ∙ കുടയത്തൂർ
സമ്പൂർണ ലോക്ഡൗൺ നിയന്ത്രണങ്ങൾ ബാധകം. പൊതു ഇളവുകൾ മാത്രം ലഭിക്കും.