കേരള കത്തോലിക്കാ സഭയിലെ13 മെത്രാന്മാർ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ എപ്പിസ്കോപ്പൽ ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചത് ചരിത്രമുഹൂർത്തം
മലനാടിൻ്റെ പുണ്യമുഹൂർത്തത്തിന് വേദിയായി നെടുംകണ്ടം . ഇടുക്കി രൂപതയുടെ ധ്യാനകേന്ദ്രമായ കരുണ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 14 പിതാക്കന്മാര ഒരുമിച്ച് സ്ഥാനത്തിൽ പങ്കെടുത്ത ശേഷമാണ് 13 പിതാക്കന്മാർ നെടുങ്കണ്ടം ഇടവക ദൈവാലയത്തിൽ സമൂഹബലി അർപ്പിച്ചത്.
ഔദ്യോഗിക അത്യാവശ്യമുള്ളതിനാൽ പല രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ധ്യാനശേഷം തിരികെ പോയിരുന്നു.
സീറോ മലബാർ, സീറോ മലങ്കര , ലത്തീൻ , രൂപതകളിൽപ്പെട്ട
13 പിതാക്കന്മാരുടെ ഒത്തുചേർന്നുള്ള ദിവ്യബലിയും സാന്നിധ്യവും മലനാട്ടിലെ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് അനുഗ്രഹവും ഏറെ സന്തോഷപ്രദവുമായിത്തീർന്നു.
ഇടുക്കി രൂപതയുടെ മേജർ ആക്കി എപ്പിസ്കോപ്പിൽ ദേവാലയ വ് ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ ഇടവകയുമായ നെടുങ്കണ്ടം സെൻ്റ് ‘ സെബാസ്റ്റ്യൻ പള്ളിയറണ് ഈ അവിസ്മരണീയ മുഹൂർത്തത്തിന് വേദിയായത്.
കുടിയേറ്റ ഭൂമിയിലെ കത്തോലിക്കാ വിശ്വാസികൾക്കും ഇടുക്കി രൂപതയ്ക്കും ഏറെ അനുഗ്രഹപ്രദമായ പുണ്യ ദിനമായി ഇത് മാറി.
ഔദ്യോഗിക ക്യാരങ്ങൾക്ക് സമ്മേളിക്കുമ്പോഴല്ലാതെ ഇത്രയധികം മാർ ഒരുമിച്ച് ഒത്തുകൂടുകയും, ഇടവക ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കുകയും ചെയ്യുന്നത് അസാധാരണ സംഭവമാണ് .
ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത
മാർ തോമസ് തറയിൽ പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ സഹകാർമികരായി
മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ,
മാർ മാത്യു അറയ്ക്കൽ,
മാർ ജോൺ നെല്ലിക്കുന്നേൽ,
ഗീവർഗീസ് മാർ അപ്രേം ,
സാമുവൽ മാർ ഐറേനിയോസ് ,
യൂഹാനോൻ മാർ ക്രിസോസ്റ്റം ,
ജോഷ്വാ മാർ ഇഗ്നാത്തിയോസ്
യൂഹാനോൻ മാർ തേഡോഷ്യസ്,
അബ്രഹാം മാർ ജൂലിയൂസ്,
റൈറ്റ്. റവ.ഡോ. സെബാസ്റ്റ്യൻ തെക്കേതെച്ചേരിൽ,
റൈറ്റ്. റവ.ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ,
റൈറ്റ്. റവ.ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, എന്നിവരും
ഇടുക്കി രൂപത വികാരി ജനറാൾമാരായ ഫാ. തോമസ് കാര്യവേലിക്കൽ ,
മോൺ. ഫാ. ജോസ് പ്ലാച്ചിക്കൽ,
ആർച്ച് പ്രീസ്റ്റ് ഫാ.ജെയിംസ് ശൗര്യംകുഴി, രൂപതയിലെ വിവിധ വൈദികരും പങ്കാളികളായി.
മലനാടിന്റെ ചരിത്രത്തിൽ പിതാക്കന്മാരുടെ ഒരു സംഗമം ഇന്നോളം ഉണ്ടായിട്ടില്ല എന്നതിനാൽ ,
നെടുങ്കണ്ടം ഇടവക മേജർ ആർക്കിസ്കോപ്പൽ ദേവാലയം ആയതിനു ശേഷം ചരിത്രപരമായ ഇത്തരം ഒരു സംഗമത്തിന് വേദിയായത് ഹൈറേഞ്ചിലെ കത്തോലിക്കാ സമൂഹത്തിന് വലിയ സന്തോഷം പ്രദാനം ചെയ്യുന്നു .